Categories
Film News

നയന്‍താരയുടെ അടുത്ത സിനിമയില്‍ ലാബ്രഡോര്‍ നായ മുഖ്യറോളില്‍

നയന്‍താര , അവസാനമെത്തിയത് കൊലയുതിര്‍ കാലം എന്ന സിനിമയിലായിരുന്നു. അടുത്തതായി സംവിധായകന്‍ മിലിന്ദ് റാവുവിന്‍രെ പേരിട്ടിട്ടില്ലാത്ത സിനിമയുടെ ഭാഗമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ഒരു ലാബ്രഡോര്‍ നായയും മുഖ്യകഥാപാത്രമാവുന്നു.
നയന്‍താരയുടെ സുഹൃത്ത് വിഘ്‌നേശ് ശിവ ആണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചിരിക്കുന്നു.
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ദര്‍ബാര്‍ സിനിമയില്‍ തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നയന്‍താര പുതിയ സിനിമയുടെ ചിത്രീകരണത്തിനെത്തും.

ഹൊറര്‍ ത്രില്ലര്‍ ആയിട്ടുള്ള സിനിമ നയന്‍താരയുടേയും സംവിധായകന്‍ മിലിന്ദ് റാവുവിന്റേയും ആദ്യകൂട്ടുകെട്ടാണ്. സിദ്ധാര്‍ത്ഥിന്റെ തമിഴ് -ഹിന്ദി ദ്വിഭാഷ ത്രില്ലര്‍ സിനിമ അവളിലൂടെ പ്രശസ്തനാണ് സംവിധായകന്‍. റാവു അവള്‍ എന്ന സിനിമയുടെ സ്വീക്കലും പ്ലാന്‍ ചെയ്യുന്നുണ്ട്.
നയന്‍താരയ്ക്ക ഇത് കൂടാതെ വിജയ് ചിത്രം ബിജില്‍, മെഗാസ്റ്റാര്‍ ചിരഞ്ജീവി ചിത്രം സെയാ റാ നരസിംഹ റെഡ്ഡി എന്നീ സിനിമകളും റിലീസിംഗിനൊരുങ്ങുന്നുണ്ട്.

ഉടന്‍ തന്നെ നയന്‍താരയുടെ പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമ അറം സ്വീകലിലും താരം കരാറാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആദ്യഭാഗത്ത് കളക്ടറായാണ് എത്തിയതെങ്കിലും രണ്ടാംഭാഗത്ത് അതിനേക്കാള്‍ പവര്‍ഫുള്‍ ആയിട്ടുള്ള കഥാപാത്രമായെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അറം 2 കഴിഞ്ഞ സെപ്തംബറില്‍ ആരംഭിക്കുമെന്നായിരുന്നു മുമ്പ് അറിയിച്ചിരുന്നത്. എന്നാല്‍ നയന്‍താരയുടെ തിരക്കുകള്‍ കാരണം ചിത്രീകരണം വൈകുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം നയന്‍താരയ്ക്ക് ബ്ലോക്ക്ബസ്റ്റര്‍ വിജയചിത്രങ്ങളുടെ വര്‍ഷമായിരുന്നു. കോലമാവു കോകില, ഇമൈക്ക നോടികള്‍, എന്നിവ. ഈ വര്‍ഷം 2വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്കുമെത്തുന്നു. ധ്യാന്‍ ശ്രീനിവാസന്‍ ഒരുക്കുന്ന നിവിന്‍ പോളി, നയന്‍താര ടീം ഒന്നിക്കുന്ന ലവ് ആക്ഷന്‍ ഡ്രാമ. ചിത്രം ഓണത്തിന് റിലീസ് ചെയ്യാനിരിക്കുകയാണ്.