Categories
Film News

ലാ- ടൊമാറ്റിന ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി

പ്രഭുവിന്റെ മക്കൾ, ടോൾ ഫ്രീ ചിത്രങ്ങൾ ഫെയിം സജീവൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ലാ-ടൊമാറ്റിന. ടൊവിനോ തോമസ് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി. നാല് പുരുഷകഥാപാത്രങ്ങളും ഒരു സ്ത്രീകഥാപാത്രവുമാണ് ചിത്രത്തിലെ പ്രധാനമായും വരുന്നത്. ജോയ് മാത്യു, കോട്ടയം നസീർ, വികെ പ്രകാശ് എന്നിവരാണ് മൂന്ന് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorTovinoThomas%2Fposts%2F373947024092741&show_text=true&width=500

പ്രധാനകഥാപാത്രങ്ങളെ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ലുക്കിലാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മാധ്യമപ്രവർത്തകൻ ടി അരുൺകുമാർ സിനിമ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. രമേഷ് രാജശേഖരൻ എന്ന പുതുമുഖമാണ് ഒരു പ്രധാന കഥാപാത്രമായെത്തുന്നത്.

സജിൻ ബാബു സൗണ്ട് ഡിസൈൻ ചെയ്യുന്നു. ഫ്രീ തോട്ട് സിനിമയുടെ ബാനറിൽ സിന്ധു എം ആണ് ചിത്രം നിർമ്മിക്കുന്നത്. മഞ്ചു ലാൽ ഛായാ​ഗ്രഹണം, എഡിറ്റർ വേണു​ഗോപാൽ, ശ്രീവത്സൻ അന്തിക്കാട് കലാസംവിധാനം എന്നിവരാണ് അണിയറയിൽ. അടുത്ത മാസം പകുതിയോടെ ചിത്രീകരണം ആരംഭിക്കും.