Categories
Film News

കുറ്റവും ശിക്ഷയും റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ആസിഫ് അലി, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ, അലൻസിയർ ലെ ലോപസ്, സെന്തിൽ കൃഷ്ണ എന്നിവർ ഒന്നിക്കുന്ന കുറ്റവും ശിക്ഷയും റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ജൂലൈ 2ന് സിനിമ റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാർ. രാജീവ് രവി സംവിധാനം ചെയ്തിരിക്കുന്ന സിനിമ ഇൻവസ്റ്റി​ഗേഷൻ ത്രില്ലർ ആണ്.

തൊണ്ടിമുതലും ​ദൃക്സാക്ഷിയും ഫെയിം സിബി തോമസ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നു. ജേർണലിസ്റ്റ് ശ്രീജിത് ദിവാകരനൊപ്പമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാസർ​ഗോഡ് 2015ൽ നടന്ന ജ്വല്ലറി മോഷണകേസിനെ ആസ്പദമാക്കിയുള്ളതാണ് തിരക്കഥ. കേരളപോലീസിലെ 5 പോലീസുകാർ കേസന്വേഷണത്തിനായി ഉത്തർപ്രദേശിലെ കുപ്രസിദ്ധ ​ഗ്രാമത്തിലേക്ക് പോകുന്നതും ജീവൻ പണയം വെച്ച് കുറ്റവാളികളെ അറസ്റ്റ് ചെയ്തതുമാണ് കഥ.

സിബി തോമസ് ആ കേസിലെ ഇൻവസ്റ്റി​ഗേഷൻ ഓഫീസറായിരുന്നു. ആസിഫ് അലി, ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സർക്കിൾ ഇൻസ്പെക്ടർ സാജൻ ഫിലിപ്പ് എന്ന കഥാപാത്രം. തൊട്ടപ്പൻ ഫെയിം സുരേഷ് രാജൻ സിനിമാറ്റോ​ഗ്രഫി. ബി അജിത് കുമാർ എഡിറ്റിം​ഗും. ഡോണ്‌ വിൻസന്റ് സം​ഗീതമൊരുക്കുന്നു.