ആസിഫ് അലി, സണ്ണി വെയ്ന്‍ സംവിധായകന് രാജീവ് ഒരുക്കുന്ന പുതിയ സിനിമയില്‍ ഒന്നിക്കുന്നു. കുറ്റവും ശിക്ഷയും എന്ന് പേരിട്ടിരിക്കുന്ന സിനിമ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന പോലീസ് ത്രില്ലര്‍ സിനിമയാണ്. സിബി തോമസ്, തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയില്‍ പ്രധാന പോലീസ് വേഷം ചെയ്ത, യഥാര്‍ത്ഥ ജീവിതത്തിലും പോലീസുകാരനായ വ്യക്തിയാണ് ശ്രീജിത് ദിനകരനൊപ്പം സിനിമയുടെ കഥ എഴുതുന്നത്.
കുറ്റവു ശിക്ഷയും, കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് സിബി തോമസ് ലീഡ് ചെയ്ത ഒരു ക്രൈം ഇന്വസ്റ്റിഗേഷനെ ബേസ് ചെയ്തുള്ളതാണ്. കാസര്‍ഗോഡ് നട വളരെ ആസൂത്രിതമായുള്ള ഒരു ജ്വല്ലറി കൊള്ളയാണ് ചിത്രം പറയുന്നത്. കേരളപോലീസിനെ രാജസ്ഥാനിലെ ഒരു കുഗ്രാമത്തിലേക്കെത്തിച്ച കേസ്, ക്രിമിനല്സിനെ പിടിക്കുന്നതിനായി അവിടെ സ്വന്തം ജീവന് വരെ റിസ്കിലാക്കി പ്രവര്‍ത്തിക്കേണ്ടി വന്നു.
ആസിഫ് അലി പോലീസ് വേഷത്തില്‍ ചിത്രത്തിലെത്തും. സണ്ണി വെയ്നിന്റെ കഥാപാത്രത്തെ സംബന്ധിച്ച് വിവരം പുറത്തുവിട്ടിട്ടില്ല. മോസയിലെ കുതിര മീനുകള്‍ എന്ന സിനിമയിലാണ് ഇരുതാരങ്ങളും മുമ്പ് ഒന്നിച്ചത്. രാജീവ് രവിയ്ക്കൊപ്പം അന്നയും റസൂലും എന്ന സിനിമയില്‍ സണ്ണി എത്തിയിട്ടുണ്ട്.
കുറ്റവും ശിക്ഷയും സിനിമയുടെ ഭാഗമായി അലന്‍സിയര്‍, ഷറഫുദ്ദീന്, സെന്തില്‍ കൃഷ്ണ എന്നിവരുമെത്തുന്നു.സുരേഷ് രാജന് തൊട്ടപ്പന് ഫെയിം സിനിമാറ്റോഗ്രാഫര്‍, ദേശീയ പുരസ്കാര ജേതാവ് ബി അജിത്കുമാര്‍ എഡിറ്റിംഗ്. അരുണ്‍ കുമാര്‍ വിആര്‍ സിനിമ നിര്‍മ്മിക്കുന്നു. ജനുവരി 26ന് ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.