പൃഥ്വിരാജ് നവാഗതസംവിധായകൻ മനു വാര്യർക്കൊപ്പമെത്തുന്ന സിനിമയാണ് കുരുതി. കഴിഞ്ഞ ഡിസംബറിൽ കുറഞ്ഞ ദിവസം കൊണ്ട് ചിത്രീകരിച്ച സിനിമ റിലീസിനൊരുങ്ങുകയാണ്. ഏപ്രിൽ 3ന് വൈകീട്ട് 6മണിക്ക് ടീസർ റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാർ.
അനീഷ് തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ ഒരു ആക്ഷൻ ത്രില്ലർ ആണ്. പൃഥ്വിരാജ് സ്വന്തം ബാനറിൽ സിനിമ നിർമ്മിക്കുന്നു.
മുരളി ഗോപി, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, സൃന്ദ, മാമുക്കോയ, മണികണ്ഠൻ ആചാരി, നവാസ് വള്ളിക്കുന്ന്, തണ്ണീർ മത്തൻ ദിനങ്ങൾ ഫെയിം നസ്ലേൻ, തട്ടീം മുട്ടീം ഫെയിം സാഗർ സൂര്യ എന്നിവരും സിനിമയിൽ അഭിനയിക്കുന്നു.
അണിയറയിൽ ആമേൻ ഫെയിം അഭിനന്ദൻ രാമാനുജം സിനിമാറ്റോഗ്രഫിയും ജേക്ക്സ് ബിജോയ് സംഗീതവുമൊരുക്കുന്നു. അഖിലേഷ് മോഹൻ എഡിറ്റിംഗ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് ബാനറിൽ സുപ്രിയ മേനോൻ സിനിമ നിർമ്മിക്കുന്നു.