Categories
Film News

കുരുതി ചിത്രീകരണം 24ദിവസം കൊണ്ട് പൂർത്തിയാക്കി

പൃഥ്വിരാജ് അടുത്തിടെ പുതിയ സിനിമ കുരുതി ചിത്രീകരണം പൂർത്തിയാക്കി. 24ദിവസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ്. ഷൈൻ ടോം ചാക്കോ, ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിസംബറിൽ ആരംഭിച്ച ചിത്രീകരണം ജനുവരി 4ന് പൂര്‍ത്തിയാക്കി. നവാഗതനായ മനു വാര്യർ സിനിമ സംവിധാനം ചെയ്യുന്നു.

പൃഥ്വിരാജ് വയനാട്ടുകാരനായെത്തുന്നു. ഷൈന്‍ ലോകൽ രാഷ്ട്രീയക്കാരനായ കരീം ആയാണെത്തുന്നത്. മുരളി ഗോപി, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, സൃന്ദ, മാമുക്കോയ, മണികണ്ഠൻ ആർ ആചാരി, നവാസ് വള്ളിക്കുന്ന്, തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം നസ്ലേൻ, തട്ടീംമുട്ടീം ഫെയിം സാഗർ സൂര്യ എന്നിവരും ചിത്രത്തിലെത്തുന്നു.

കുരുതി സിനിമയിൽ നടനായും നിർമ്മാതാവായും ഒരുമിച്ചെത്തുന്നു. താരത്തിന്‍റെ കരിയറിൽ ആദ്യമായാണ് ഇത്രയും വേഗത്തിൽ ചിത്രീകരിച്ചിട്ടുള്ള സിനിമയാണിത്.

കുരുതി തിരക്കഥ അനീഷ് പള്ള്യാൽ എഴുതിയിരിക്കുന്നു. ആക്ഷൻ ത്രില്ലര്‍ സിനിമയാണിത്. അഭിന്ദൻ രാമാനുജം സിനിമാറ്റോഗ്രാഫർ, സംഗീതം ജേക്ക്സ് ബിജോയ്, എഡിറ്റർ അഖിലേഷ് മോഹൻ എന്നിവരാണ് അണിയറയിൽ. സുപ്രിയ മേനോൻ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.