Categories
Film News

കുരുതി ആമസോൺ പ്രൈം വീഡിയോയിലൂടെ പ്രീമിയർ ചെയ്യുന്നു; റിലീസ് തീയ്യതി പ്രഖ്യാപിച്ചു

പൃഥ്വിരാജിന്റെ കുരുതി ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുന്നു. ആ​ഗസ്ത് 11ന് ഓണം സ്പെഷലായി ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറക്കാർ. പൃഥ്വിരാജിന്റെ രണ്ടാമത്തെ ഓടിടി ചിത്രമാണിത്. കോൾഡ് കേസ് ആയിരുന്നു ആദ്യസിനിമ.

നവാ​ഗതനായ മനു വാര്യർ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ അനീഷ് പളള്യാൽ ഒരുക്കിയിരിക്കുന്നു. ഇതുവരെ റിലീസ് ചെയ്തിരിക്കുന്ന പോസ്റ്ററുകൾ നൽകുന്ന സൂചനകൾ ചിത്രം ആക്ഷൻ ത്രില്ലർ ആയിരിക്കുമെന്നാണ്. മുരളി ​ഗോപി, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, സൃന്ദ, മാമുക്കോയ, മണികണ്ഠൻ രാജൻ, തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം നസ്ലേൻ, നവാസ് വള്ളിക്കുന്ന്, സാ​ഗർ സൂര്യ എന്നിവരാണ് മര്രു താരങ്ങൾ.

മെയിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരുന്നതായിരുന്നു സിനിമയ എന്നാൽ കോവിഡ് രണ്ടാംതരം​ഗത്തെ തുടർന്ന് റിലീസ് മാറ്റുകയായിരുന്നു. പൃഥ്വിരാജ് തന്നെയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.