Categories
Film News

കുരുതി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായി

പൃഥ്വിരാജിന്റെ പുതിയ സിനിമ കുരുതി പൂർത്തിയായി. കഴിഞ്ഞ ദിവസം പൃഥ്വി, സോഷ്യൽമീഡിയയിലൂടെ സിനിമയുടെ സൗണ്ട് ഡിസൈനർ എംആർ രാജകൃഷ്ണൻ, സം​ഗീതസംവിധായകൻ ജേക്ക്സ് ബിജോയ് എന്നിവർക്കൊപ്പമുള്ള ഫോട്ടോ ഷെയർ ചെയ്ത്കൊണ്ട് ഇക്കാര്യമറിയിച്ചു.

കുരുതി സംവിധാനം ചെയ്യുന്നത് നവാ​ഗതനായ മനു വാര്യർ ആണ്യ അനീഷ് പള്ളയാൽ തിരക്കഥ ഒരുക്കുന്നു. കഴിഞ്ഞ ഡിസംബറിൽ വളരെ കുറവ് ദിവസംകൊണ്ടാണ് ആക്ഷൻ ത്രില്ലർ സിനിമ ചിത്രീകരിച്ചത്. പൃഥ്വിരാജ് നിർമ്മിക്കുന്ന സിനിമയാണിത്.

മുരളി ​ഗോപി, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, സൃന്ദ, മാമുക്കോയ, മണികണ്ഠൻ, തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം നസ്ലേൻ, നവാസ് വള്ളിക്കുന്ന്, തട്ടീംമുട്ടീം ഫെയം സാ​ഗർസൂര്യ എന്നിവരെത്തുന്നു. മെയ് 13ന് ചിത്രം റിലീസ് ചെയ്യുമെന്നറിയിച്ചിരുന്നുവെങ്കിലും മാറിയ സാഹചര്യത്തിലെ പുതിയ തീരുമാനം അറിയിച്ചിട്ടില്ല.