Categories
gossip

കുറുപ്പ് 5 ഭാഷകളിലെത്തുന്നു, ന്യൂ ഇയർ സ്പെഷൽ പോസ്റ്റർ

പുതുവത്സര ദിനത്തിൽ കുറുപ്പ് സിനിമക്കാർ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ദുൽഖർ സൽമാൻ, ശോഭിത ദുലിപാല എന്നിവർ പോസ്റ്ററിലെത്തുന്നു. വിവിധ ഭാഷകളിലായി ചിത്രം റിലീസ് ചെയ്യുമെന്ന് ഉറപ്പിക്കുന്ന പോസ്റ്ററാണ്. മലയാളം, തമിഴ്, ഹിന്ദി,തെലുഗ്, കന്നഡ ഭാഷകളിൽ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്.

ദുൽഖറിന്‍റെ കരിയറിലെ വലിയ ചിത്രമാണിത്. ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന സിനിമ ഇന്ത്യയിലെ കുപ്രസിദ്ധ കുറ്റവാളി സുകുമാരകുറുപ്പിന്‍റെ കഥ പറയുന്നു. ജിതിൻ കെ ജോസ് എഴുതി കഥയുടെ തിരക്കഥ കെ എസ് അരവിന്ദ്, ഡാനിയൽ സായൂജ് നായർ എന്നിവർ ചേർന്നൊരുക്കുന്നു.

Happy happy new year to all you lovely people from the entire team of Kurup Movie. Releasing across languages and…

Posted by Dulquer Salmaan on Thursday, December 31, 2020

ദുൽഖർ കുറുപ്പിന്‍റെ റോളിലെത്തുമ്പോൾ, ഇന്ദ്രജിത് സുകുമാരൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായും, ടൊവിനോ തോമസ്, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, സുരഭി ലക്ഷ്മി, എന്നിവരും സഹതാരങ്ങളായെത്തുന്നു. അണിയറയിൽ സിനിമാറ്റോഗ്രാഫർ നിമിഷ രവി, സംഗീതം സുശിൻ ശ്യാം, ആർട്ട് ഡയറക്ടർ വിനേഷ് ബംഗ്ലാൻ, എഡിറ്റർ വിവേക് ഹർഷൻ എന്നിവരാണുള്ളത്. ദുൽഖറിന്‍റെ വേഫാറർ ഫിലിംസ് , എംസ്റ്റാർ എന്‍റർടെയ്ൻമെന്‍റുമായി ചേര്‍ന്ന് സിനിമ നിർമ്മിക്കുന്നു.