Categories
Film News

ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് ടീസർ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ദുൽഖറിനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന സിനിമ കുറുപ്പ് ടീസർ മാർച്ച് 26ന് റിലീസ് ചെയ്യും. മലയാളം, തെലുഗ്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. മെയ് 28ന് സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ദുൽഖർ സൽമാന്‍റെ സ്വന്തം പ്രൊഡക്ഷൻ ഹൗസായ വേഫാറർ ഫിലിംസ് എംസ്റ്റാർ എന്‍റർടെയ്ൻമെന്‍റുമായി ചേർന്ന് സിനിമ നിർമ്മിച്ചിരിക്കുന്നു. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലായിരുന്ന ചിത്രീകരണം.

സെക്കന്‍റ് ഷോ, കൂതറ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ശ്രീനാഥ്. കേരളത്തിലെ കുപ്രസിദ്ധ കുറ്റവാളി സുകുമാരകുറുപ്പിന്‍റെ കഥയാണ് സിനിമ പറയുന്നത്. ജിതിൻ കെ ജോസ്, കെഎസ് അരവിന്ദ്, ഡാനിയൽ സായൂജ് നായർ എന്നിവർ ചേർന്നാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

സിനിമാറ്റോഗ്രഫി നിമിഷ രവി, സംഗീതം സുശിൻ ശ്യാ, പ്രൊഡക്ഷൻ ഡിസൈനർ വിനേഷ് ബംഗ്ലാൻ ,എഡിറ്റര്‍ വിവേക് ഹർഷൻ എന്നിവർ അണിയറയിലെത്തുന്നു.

ദുൽഖർ കുറുപ്പിന്‍റെ വേഷത്തിലെത്തുമ്പോൾ ഇന്ദ്രജിത് അന്വേഷണ ഉദ്യോഗസ്ഥനായെത്തുന്നു. ഷൈൻ ടോം ചാക്കോ, ടൊവിനോ തോമസ്, സണ്ണി വെയ്ൻ, ശോഭിത ദുലിപാല, വിജയരാഘവൻ, സുരഭി ലക്ഷ്മി എന്നിവരും ചിത്രത്തിലഭിനയിച്ചിരിക്കുന്നു.