Categories
Film News

കുറുപ്പ് അവസാനഘട്ട ചിത്രീകരണം മാംഗ്ലൂരുവില്‍ നടക്കുന്നു

കുറുപ്പ് സിനിമയുടെ അവസാനഷെഡ്യൂള്‍ ചിത്രീകരണം മാംഗ്ലൂരില്‍ തുടങ്ങി. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമ കേരളത്തിലെ കുപ്രസിദ്ധ ക്രിമിനല്‍ സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. കേരളത്തിലും നോര്‍ത്ത് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും ദുബായിലും ടീം ഇതിനോടകം ചിത്രീകരിച്ചു കഴിഞ്ഞു.

ദുല്‍ഖറിന്റെ സ്വന്തം ബാനറായ വേ ഫാറര്‍ ഫിലിംസ്, എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. ദുല്‍ഖറിനൊപ്പം സിനിമയില്‍ ഇന്ദ്രജിത് സുകുമാരന്‍, ടൊവിനോ തോമസ്, സണ്ണി വെയ്ന്‍, ശോഭിത ദുലിപാല, ഷൈന്‍ ടോം ചാക്കോ എന്നിവരുമെത്തുന്നു.

ജിതിന്‍ കെ ജോസ് കഥ എഴുതുന്ന സിനിമയുടെ തിരക്കഥ കെ എസ് അരവിന്ദ്, ഡാനിയല്‍ സായൂജ് നായര്‍ എന്നിവരുമായി ചേര്‍ന്നാണ്. അണിയറയില്‍ ലൂക ഫെയിം നിമിഷ രവി ക്യാമറയും, സുശിന്‍ ശ്യാം സംഗീതവും ചെയ്യുന്നു. ഈദ് സീസണില്‍ സിനിമ തിയേറ്ററുകളിലേക്കെത്തുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഉണ്ടാവൂ.