ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്മാന് നായകനാകുന്ന കുറുപ്പ് പുതിയ ഷെഡ്യൂള്‍ അഹമ്മദാബാദില്‍ ആരംഭിച്ചിരിക്കുകയാണ്. ദുല്‍ഖര്‍ പുതിയ ലുക്കിലാണ് ഈ ഷെഡ്യൂളിലെത്തുന്നത്. താരത്തിന്റെ പുതിയ ലുക്ക് ഓണ്‍ലൈനിലൂടെ പുറത്തുവന്നിരിക്കുകയാണ്. മുമ്പ് അറിയിച്ചിരുന്നതുപോലെ താരം വ്യത്യസ്ത ലുക്കുകളിലാണ് സിനിമയിലെത്തുന്നത്.
കുറുപ്പ്, ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്യുന്ന സിനിമ കേരളത്തിലെ ഏറ്റവും കുപ്രസിദ്ധനായ സുകുമാരകുറുപ്പ് എന്ന ക്രിമിനലിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. ജിതിന് കെ ജോസ് എഴുതിയ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് കെ എസ് അരവിന്ദ്, ഡാനിയല്‍ സായൂജ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ്.
ദുല്‍ഖര്‍ ടൈറ്റില്‍ കഥാപാത്രമായെത്തുമ്പോള്‍, ഇന്ദ്രജിത്, ടൊവിനോ തോമസ്, സണ്ണി വെയ്ന്‍, ശോഭിത ദുലിപാല, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ഇന്ദ്രജിത് പോലീസ് വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്.
അണിയറയില്‍ ലൂക ഫെയിം നിമിഷ രവി ക്യാമറ ഒരുക്കുന്നു. സുശിന്‍ ശ്യാം മ്യൂസിക്, നാഷണല്‍ അവാര്‍ഡ് ജേതാവ് വിവേക് ഹര്ഷന് എഡിറ്റഇംഗ്, വിനേഷ് ബംഗ്ലാന്‍ ആര്‍ട് ഡയറക്ടര്‍ എന്നിവരാണുള്ളത്.
കുറുപ്പ് നിര്‍മ്മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ സ്വന്തം ബാനറായ വേഫാറര്‍ ഫിലിംസും, എം സ്റ്റാര്‍സും ചേര്‍ന്നാണ്.