Categories
Film News

കുഞ്ഞു കുഞ്ഞാലി ലിറികൽ വീഡിയോ ട്രന്‍റിംഗ് ആവുന്നു

മരക്കാർ അറബിക്കടലിന്‍റെ സിംഹം ആദ്യ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തു.കുഞ്ഞു കുഞ്ഞാലി എന്ന ഗാനം അമ്മയുടെ താരാട്ട് പാട്ടാണ്. പ്രണവ് മോഹൻലാൽ കുഞ്ഞാലി മരയ്ക്കാരുടെ ചെറുപ്പമവതരിപ്പിക്കുന്നു. അമ്മയായെത്തുന്നത് സുഹാസിനി മണിരത്നമാണ്. ഫാസില്‍, സിദ്ദീഖ് എന്നിവരും ലിറികൽ വീഡിയോയിലെത്തുന്നു. കെ എസ് ചിത്രം ആലപിച്ചിരിക്കുന്ന ഗാനം ഒരുക്കിയിരിക്കുന്നത് റോണി റാഫേൽ ആണ്. ബി കെ ഹരിനാരായണന്‍റേതാണ് വരികൾ.

മരക്കാർ മലയാളത്തിൽ ഇതുവരെ ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ ബജറ്റിലൊരുക്കിയിരിക്കുന്ന സിനിമയാണ്. ഇന്ത്യൻ സിനിമയിൽ നിന്നുമുള്ള മികച്ച താരങ്ങളും അണിയറക്കാരും ചിത്രത്തിന്‍റെ ഭാഗമാകുന്നു. സൂപ്പർസ്റ്റാർ മോഹൻലാൽ ടൈറ്റിൽ കഥാപാത്രം കുഞ്ഞാലി മരയ്ക്കാർ നാലാമനായെത്തുമ്പോൾ കുഞ്ഞാലിയുടെ ചെറുപ്പമവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാൽ ആണ്. സുനിൽ ഷെട്ടി, അർജ്ജുൻ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ, അശോക് സെൽവൻ, പ്രഭു, മുകേഷ്, തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്.

മരക്കാർ കഴിഞ്ഞ വർഷം മാർച്ചിൽ റിലീസ് ചെയ്യാനിരുന്നതാണെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. മാര്‍ച്ച് 26 2021ന് സിനിമ റിലീസ് ചെയ്യുമെന്നാണ് പുതിയതായി അറിയിച്ചിരിക്കുന്നത്. എന്നാൽ റിലീസ് നീട്ടിയേക്കുമെന്നും വാര്‍ത്തകളുണ്ട്.