ആസിഫ് അലി ആര് ജെ മാത്തുക്കുട്ടിയുടെ ആദ്യ സംവിധാനസംരംഭത്തില്‍ നായകനായെത്തുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുഞ്ഞെല്‍ദോ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സുവിന് കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് ലിറ്റില്‍ ബിഗ് ഫിലിംസ് ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു. വിനീത് ശ്രീനിവാസന് ക്രിയേറ്റിവ് ഡയറക്ടറായി ചിത്രത്തിന്റെ ഭാഗമാകുന്നു.
ആസിഫ് അലി തന്റെ ഫേസ്ബുക്ക് പേജില്‍ തന്റെ അടുത്ത പ്രൊജക്ട് കുഞ്ഞെല്‍ദോ, ആര് ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമ, സുവിന് കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നത് ചിത്രീകരണം ആരംഭിച്ചിരിക്കുന്നു. നല്ല എന്റര്ടെയ്നര് ആയി ചിത്രം മാറുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് അറിയിച്ചിരിക്കുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം കുഞ്ഞെല്‍ദോ ഒരു കാമ്പസ് ബേസ്ഡ് ഫ്ലിക്ക് ആണ്. ആസിഫ് അലി 19കാരനായാണ് ചിത്രത്തിലെത്തുന്നത്. മുമ്പ് ദുല്‍ഖര്‍ ലീഡ് റോളിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നുത്. മാത്തുക്കുട്ടി തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സ്വരൂപ് ഫിലിപ്പ് ക്യാമറ ചെയ്യുന്ന സിനിമയുടെ സംഗീതം ഒരുക്കുന്നത് ഷാന്‍ റഹ്മാന് ആണ്.

Categories