ചോക്കളേററ് ഹീറോയായി വന്ന് മലയാളികളുടെ മനസ് കവർന്ന കുഞ്ചാക്കോ ബോബൻ ഇതുവരെ കാണാത്ത ഭാവത്തിലും മട്ടിലുമെത്തുന്നു.
കാലാകാലങ്ങളായി കുഞ്ചോക്കോയെന്ന നായകന് മലയാളികൾ മനസിലൊരു ചിത്രം നൽകിയിട്ടുണ്ട്, എന്നാൽ താരത്തിന്റെതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രത്തിൽ ഗെറ്റപ്പൊക്കെ ഇത്തിരി വ്യത്യാസമാണ്.
ചെയ്ഞ്ചെന്നാൽ നല്ല കിടിലൻ മെയ്ക്കോവറാണ് കക്ഷി നടത്തിയിരിക്കുന്നതെന്ന് പറയേണ്ടി വരും, അള്ള് രാമചന്ദ്രനെന്ന സിനിമക്ക് വേണ്ടിയിട്ടാണ് താരത്തിന്റെ പുത്തൻ മേക്കോവർ.
എല്ലാത്തരം കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച താരത്തിന്റെ പുത്തൻ സിനിമയായ അള്ള് രാമചന്ദ്രന്റെ ടീസറിനും ലഭിച്ചിരിക്കുന്നത് വൻ വരവേൽപ്പാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്.
ബിലഹരിയാണ് ചിത്രം നിർമ്മിക്കുന്നത്, പോരാട്ടമെന്ന ചിത്രത്തിലൂടെ കടന്ന് വന്ന ബിലഹരിയുടെ രണ്ടാമത്തെ ചിത്രമാണിത്.
ചാന്ദ്നി ,അപർണ ബാലമുരളി, കൃഷ്ണ ശങ്കർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജിംഷി ഖാലിദാണ് ഛായാഗ്രഹണം നടത്തുന്നത്, ചിത്രത്തിന്സംഗീതമൊരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനാണ് . സജിൻ ചെറുകയിൽ , വിനീത് വാസുദേവൻ എന്നിവർ ചേർന്നാണ് രചന .