Categories
Film News

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, വിനായകന്‍, ദിലീഷ് പോത്തന്‍ ഒരുമിക്കുന്നു

മലയാളത്തില്‍ മള്‍ട്ടി സ്റ്റാറര്‍ സിനിമകളുടെ വര്‍ഷമാണിത്. ലൂസിഫറിനു ശേഷം, വൈറസ്, തുറമുഖം എന്നീ സിനിമകള്‍ വരാനിരിക്കുന്നു. അക്കൂട്ടത്തിലേക്ക് പുതിയ സിനിമ എത്തിയിരിക്കുന്നു. കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍ എന്നിവര്‍ ഒരുമിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഐഡി ഫെയിം കമാല്‍ കെ എം ആണ്. ഇ4 എന്റര്‍ടെയ്ന്‍മെന്റ് ആണ് സിനിമ നിര്‍മ്മിക്കുന്ന സിനിമയുടെ സിനിമാറ്റോഗ്രാഫി ചെയ്യുന്നത് സമീര്‍ താഹീര്‍ ആണ്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ എപ്പോള്‍ ചിത്രീകരണം തുടങ്ങുമെന്നോ ഉള്ള വിവരങ്ങള്‍ ലഭ്യമല്ല.

സംവിധായകന്‍ കമാല്‍ കെഎമ്മിന്റെ ആദ്യസംവിധാനസംരംഭമായിരുന്നു ഐഡി. നിരവധി അന്തര്‍ദ്ദേശീയ ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമ നല്ല പ്രതികരണം നേടിയിരുന്നു. രാജീവ് രവിയുടെ കളക്ടീവ് ഫേസ് 1 നിര്‍മ്മിച്ച സിനിമയില്‍ പ്രധാനകഥാപാത്രമായത്് ഗീതാഞ്ജലി ഥാപ്പയാണ്. ഐഡിയുടെ പ്രീമിയര്‍ ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നടന്നിരുന്നു. അബുദാബി ഫിലിം ഫെസ്റ്റിവലിലും ഇന്ത്യയിലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലും ഡ്യൂവില്ലെ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലും സിനിമ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കമാല്‍ കെ എം മലയാളത്തിലെ പ്രമുഖതാരങ്ങളെയാണ് സിനിമയിലേക്ക തിരഞ്ഞെടുത്തിട്ടുള്ളത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്.