കുഞ്ചാക്കോ ബോബന്റെ പുതിയ സിനിമ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിച്ചിരുന്നു. സംവിധായകന് മിഥുന് മാനുവല്‍ തോമസിനൊപ്പമാണ് അടുത്ത സിനിമ ചെയ്യുന്നത്. ആഷിഖ് ഉസ്മാന് സിനിമ നിര്‍മ്മിക്കും. കുഞ്ചാക്കോയ്ക്കൊപ്പം ഷറഫുദ്ദീന്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, ജിനു ജോസഫ് എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു. ഷൈജു ഖാലിദ് സിനിമാറ്റോഗ്രാഫിയും സുഷിന് ശ്യാം മ്യൂസികും ചെയ്യുന്നു.
മിഥുന് മാനുവല്‍ തോമസിന്റെ അവസാനസിനിമ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് നിര്‍മ്മിച്ചതും ആഷിഖ് ഉസ്മാന് ആയിരുന്നു. കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ ഒരുമിച്ച സിനിമ പക്ഷെ വിജയിച്ചില്ല.
നിര്‍മ്മാതാവ് ആഷിഖ് ഉസ്മാന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഴുവന്‍ താരങ്ങളേയും അണിയറക്കാരേയും പരിചയപ്പെടുത്തിക്കൊണ്ടാണ് സിനിമ പ്രഖ്യാപിച്ചത്.