Categories
Film News

കുഞ്ചാക്കോ ബോബന്‍- ജിസ് ജോയ് സിനിമ, തിരക്കഥ ബോബി സഞ്ജയ് ടീമിന്റേത്

കുഞ്ചാക്കോ ബോബന്‍ അടുത്തതായി സംവിധായകന്‍ ജിസ് ജോയ്‌ക്കൊപ്പമെത്തുന്നു. ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്തുതന്നെ തുടങ്ങാനിരിക്കുകയാണ്.മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ സിനിമ നിര്‍മ്മിക്കുന്നു. കുഞ്ചാക്കോ ബോബനോട് സാമ്യമുള്ള കുട്ടിതാരത്തിനായി അടുത്തിടെ അണിയറക്കാര്‍ കാസ്റ്റിംഗ് കോള്‍ നടത്തിയിരുന്നു. 4നും 10നുമിടയിലുള്ള കുട്ടിയ്ക്കായുള്ള അന്വേഷണത്തിലാണ്.

സംവിധായകന്‍ ജിസ് ജോയുടെ അവസാനരണ്ടു ചിത്രങ്ങളിലും സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണ്ണമിയും, ആസിഫ് അലി നായകനായെത്തി. രണ്ടും വിജയചിത്രങ്ങളായിരുന്നു. അതുകൊണ്ട് തന്നെ പുതിയ ചിത്രത്തിനും പ്രതീക്ഷകളേറെയാണ്. കുഞ്ചാക്കോ ബോബന്‍, ബോബി സഞ്ജയ് ടീമിനൊപ്പം ഇതാദ്യമായാണ് സംവിധായകനെത്തുന്നതും.

നടനും എഴുത്തുകാരും മുമ്പ് ട്രാഫിക്, സ്‌കൂള്‍ ബസ് , ഹൗ ഓള്‍ഡ് ആര്‍ യു എന്നീ സിനിമകളില്‍ ഒന്നിച്ചിട്ടുണ്ട്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ അടുത്തുതന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയാണ്.