Categories
Film News

കുഞ്ചാക്കോ ബോബൻ അജയ് വാസുദേവിനൊപ്പമെത്തുന്നു

കുഞ്ചാക്കോ ബോബൻ, സംവിധായകൻ അജയ് വാസുദേവിനൊപ്പമെത്തുന്നതായി സൂചനകൾ. മമ്മൂട്ടി ചിത്രങ്ങളായ രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക് എന്നിവയുടെ സംവിധായകനാണ്. മമ്മൂട്ടിയല്ലാതെ മറ്റൊരു താരത്തിനൊപ്പം ആദ്യമായെത്തുകയാവും സംവിധായകൻ ഈ വാർത്ത ശരിയാവുകയാണെങ്കിൽ.

അജയ് വാസുദേവ് സിനിമകളെല്ലാം ആക്ഷൻ ചിത്രങ്ങളായിരുന്നു. സിനിമയുടെ ഔദ്യോ​ഗിക പ്രഖ്യാപനം വന്നിട്ടില്ല.

കുഞ്ചാക്കോ ബോബൻ നിലവിൽ തീവണ്ടി ഫെയിം ഫെല്ലിനിയുടെ ഒറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. തമിഴിലും മലയാളത്തിലുമായാണ് സിനിമ ഒരുക്കുന്നത്. തമാശ സംവിധായകൻ അഷ്റഫ് ഹംസയുടെ രണ്ടാമത്തെ സിനിമ ഭീമന്റെ വഴി ചിത്രീകരണം പൂർത്തിയാക്കിയിട്ടുണ്ട്. രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ന്നാ താൻ കേസ് കൊട്, ജയ് കെ യുടെ ​ഗ് ർർർ…, മിഥുൻ മാനുവൽ തോമസ് ചിത്രം ആറാംപാതിര, ആഷിഖ് അബു ചിത്രം നീലവെളിച്ചം, മഹേഷ് നാരായണന്റെ അറിയിപ്പ് എന്നിവയാണ് മറ്റ് പ്രൊജക്ടുകൾ. സിനിമകളെല്ലാം ചിത്രീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.