Categories
Film News

കുഞ്ചാക്കോ ബോബൻ- ആൻഡ്രോയിഡ് കുഞ്ഞപ്പൻ ഫെയിം രതീഷ് ബാലകൃഷ്ണ പൊതുവാൾ സിനിമയുടെ പേര് ന്നാ, താൻ കേസ് കൊട്

കുഞ്ചാക്കോ ബോബൻ അടുത്തിടെ ആൻഡ്രോയിഡ് കുഞ്ഞപ്പൻ ഫെയിം രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്‍റെ അടുത്ത സിനിമയിലെത്തുന്നുവെന്ന് അറിയിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ്. ന്നാ, താൻ കേസ് കൊട് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വിനയ് ഫോർട്ട്, ഗായത്രി ശങ്കർ, സൈജു കുറുപ്പ്, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിലുണ്ട്.

പേരും താരങ്ങളും നൽകുന്ന സൂചനകൾ രസകരമായ പ്രൊജക്ടാവുമിതെന്നാണ്. സിനിമയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പ്രശസ്ത ഛായാഗ്രാഹകൻ മധു നീലകണ്ഠൻ ക്യാമറ ചെയ്യുന്നു. സന്തോഷ് ടി കുരുവിള, ആഷിഖ് അബു എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു

രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്‍റെ പുതിയ സിനിമ നിവിൻ പോളി നായകനാകുന്ന കനകം കാമിനി കലഹം ആണ്. സംവിധായകന്‍റെ വാക്കുകളില്‍ ചിത്രം ഒരു കുടുംബകഥയാണ് പറയുന്നത്. ഗ്രേസ് ആന്‍റണി, വിനയ് ഫോർട്ട്, ജോയ് മാത്യു, വികൃതി ഫെയിം വിൻസി അലോഷ്യസ് എന്നിവരാണ് താരങ്ങൾ.

കുഞ്ചാക്കോ ബോബൻ അതേസമയം നായാട്ട്, മോഹൻകുമാർ ഫാൻസ്, ഭീമന്‍റെ വഴി, നിഴല്‍ എന്നിവ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ്. ഒറ്റ്- ടിപി ഫെല്ലിനി, ഗ് ർർർ… ജയ് കെ, ആറാം പാതിര മിഥുൻ മാനുവൽ തോമസ്, നീലവെളിച്ചം ആഷിഖ് അബു, അറിയിപ്പ്- മഹേഷ് നാരായണന്‍ എന്നിവയാണ് പുതിയ പ്രൊജക്ടുകൾ.