Categories
Film News

അഞ്ചാം പാതിരയില്‍ കുഞ്ചാക്കോ ബോബന്‍ ക്രിമിനല്‍ സൈക്കോളജിസ്റ്റ്

കുഞ്ചാക്കോ ബോബന്റെ പുതിയ സിനിമ അഞ്ചാം പാതിര, മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്നത് അടുത്തിടെയാണ് ചിത്രീകരണം തുടങ്ങിയത്. ത്രില്ലര്‍ വിഭാഗത്തിലെ സിനിമയുടെ തിരക്കഥയും സംവിധായകന്‍ തന്നെയാണ് ഒരുക്കുന്നത്. കുഞ്ചാക്കോ ബോബന്‍ സിനിമയില്‍ അന്‍വര്‍ ഹുസൈന്‍ എന്ന ക്രിമിനല്‍ സൈക്കോളജിസ്റ്റായാണ് എത്തുന്നത്.

കുഞ്ചാക്കോ ബോബനെ കൂടാതെ അഞ്ചാംപാതിരയില്‍ ഷറഫുദ്ദീന്‍, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ് എന്നിവരുമെത്തുന്നു.

അണിയറയില്‍ ഷൈജു ഖാലിദ്, സിനിമാറ്റോഗ്രാഫിയും, സുശിന്‍ ശ്യാം സംഗീതവും ചെയ്യുന്നു. സൈജു ശ്രീധരന്‍ ആണ് എഡിറ്റര്‍. ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന സിനിമ സെന്‍ട്രല്‍ പിക്‌ചേഴ്‌സ് കേരളത്തില്‍ റിലീസിനെത്തിക്കും.