Categories
Film News

കുഞ്ചാക്കോ ബോബന്‍, മിഥുന്‍ മാനുവല്‍ തോമസ് ചിത്രം ആരംഭിച്ചു

കുഞ്ചാക്കോ ബോബന്റെ അടുത്ത സിനിമ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്നതിന്റെ പൂജ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം ഇടപ്പള്ളിയില്‍ നടന്നു. ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ നായികയാകുന്നത്, പറവ, വൈറസ്, മായാനദി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ഉണ്ണിമായ പ്രസാദ് ആണ്. ഷറഫുദ്ദീന്‍, ദിവ്യ ഗോപിനാഥ്, ശ്രീനാഥ് ഭാസി, ജിനു ജോസഫ് എന്നിവരും ചിത്രത്തിന്റെ ഭാഗമാവുന്നു.

പൂജ ചടങ്ങില്‍ ഉണ്ണിമായ, ദിവ്യ, ജിനു , സിദ്ധാര്‍ത്ഥ ഭരതന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മിഥുന്‍ തന്നെയാണ് ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഷൈജു ഖാലിദ് സിനിമാറ്റോഗ്രാഫിയും സുഷിന്‍ ശ്യാം സംഗീതവും ഒരുക്കുന്നു. വിവേക് ഹര്‍ഷന്‍ ആണ് എഡിറ്റിംഗ്.

മിഥുന്റെ അവസാനസിനിമ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് നിര്‍മ്മിച്ചതും ആഷിഖ് ഉസ്മാന്‍ ആയിരുന്നു.