Categories
Film News

കുഞ്ചാക്കോ ബോബൻ- മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിന്‍റെ നായാട്ട് റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ചാർളിക്ക് ശേഷം സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് ഒരുക്കുന്ന നായാട്ട് റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ഏപ്രിൽ 8ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. കുഞ്ചാക്കോ ബോബനൊപ്പം ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.

മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് രഞ്ജിത്, പിഎം ശശിധരൻ ടീമിന്‍റെ ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സുമായി ചേർന്നു സിനിമ നിർമ്മിക്കുന്നു. അയ്യപ്പനുംകോശിയ്ക്കും ശേഷമുള്ള ബാനറിന്‍റെ സിനിമയാണ് നായാട്ട്.

……”NAYATTU”….. April 8th 2021, Only in THEATRES📽!!!!

Posted by Kunchacko Boban on Tuesday, March 9, 2021

ജോസഫ് ഫെയിം ഷാഹി കബീർ നായാട്ട് രചന. ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിംഗ് മഹേഷ് നാരായണൻ, എന്നിവരാണ് അണിയറയിൽ.

റിലീസ് പ്രഖ്യാപിച്ചുകൊണ്ട് റിലീസ് ചെയ്തിരിക്കുന്ന സിനിമയുടെ പോസ്റ്ററിൽ പ്രധാനതാരങ്ങൾ മൂന്നുപേരും പോലീസ് വേഷത്തിലാണെത്തിയിരിക്കുന്നത്.