Categories
Film News

കുഞ്ചാക്കോ ബോബന്‍- ജിസ് ജോയ് ചിത്രത്തിന് കൊച്ചിയില്‍ തുടക്കമായി

വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ജിസ് ജോയ് കുഞ്ചാക്കോ ബോബനൊപ്പമെത്തുകയാണ്. പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം തിങ്കളാഴ്ച കൊച്ചിയില്‍ തുടങ്ങി. ഫീല്‍ ഗുഡ് സിനിമകളുടെ സംവിധായകന്‍ ബോബി സഞ്ജയ് ടീമിന്റെ കഥയാണ് സിനിമയാക്കുന്നത്. തിരക്കഥ സംവിധായകന്‍ തന്നെയാണ് ഒരുക്കുന്നത്.

കുഞ്ചാക്കോ ബോബന്‍ മുമ്പ് തിരക്കഥാകൃത്തുക്കളുടെ ഹൗ ഓള്‍ഡ് ആര്‍ യു? സ്‌കൂള്‍ബസ്, എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചിട്ടുണ്ട്. ജിസ് ആദ്യമായാണ് തിരക്കഥാക്കൃത്തുക്കള്‍ക്കൊപ്പമെത്തുന്നത്. സംവിധായകന്റെ കഴിഞ്ഞ മൂന്ന് ചിത്രങ്ങളിലും നായകനായെത്തിയത് ആസിഫ് അലിയായിരുന്നു.

സിനിമയില്‍ സിദ്ദീഖ് പ്രമുഖകഥാപാത്രമായെത്തുന്നു. ശ്രീനിവാസന്‍, സൈജു കുറുപ്പ്, വിനയ് ഫോര്‍ട്ട്, രമേഷ് പിഷാരടി, ബേസില്‍ ജോസഫ് എന്നിവരും സഹതാരങ്ങളാകുന്നു. നായികമാരാകുന്നത് പുതുമുഖതാരങ്ങളാണ്. അനാര്‍ക്കലി നാസര്‍, ദീപ തോമസ് എന്നിവര്‍. ഈ ചിത്രത്തിലേക്ക ചാക്കോച്ചന്റെ കുട്ടിക്കാലം അവതരിപ്പിക്കാനായി 4നും 10നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളെ ക്ഷണിച്ചിരുന്നു. വൈപ്പിനിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍.

ചാക്കോച്ചനൊപ്പം കുടുംബപശ്ചാത്തലത്തിലുള്ള ഒരു ആക്ഷേപഹാസ്യചിത്രമാണ് ജിസ് ഒരുക്കുന്നത്. പ്രിന്‍സ് ജോര്‍ജ്ജ്, ജിസിനൊപ്പം വിജയ് സൂപ്പറും എന്ന ചിത്രത്തില്‍ ഒന്നിച്ച ,സംഗീതം ചെയ്യുന്നു.ബാഹുല്ഡ രമേഷ്, രതീഷ് രാജ് എന്നിവര്‍ ചേര്‍ന്ന് ക്യാമറയും എഡിറ്റിംഗും ചെയ്യുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ സിനിമ നിര്‍മ്മിക്കുന്നു.