സണ്‍ഡേ ഹോളി ഡേ, വിജയ് സൂപ്പറും പൗര്‍ണ്ണമിയും തുടങ്ങിയ വിജയചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന് ജിസ് ജോയ് കുഞ്ചാക്കോ ബോബനൊപ്പമെത്തുകയാണ് പുതിയതായി. ഇരുവരുമൊന്നിക്കുന്ന സിനിമയ്ക്ക് മോഹന്‍കുമാര്‍ ഫാന്‍സ് എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിരിക്കുന്ന സിനിമ ഏപ്രില്‍ അവധിക്കാലത്ത് റിലീസ് ചെയ്യാനിരിക്കുകയാണ്.
ജിസ് ജോയുടെ മുന്‍ ചിത്രങ്ങള്‍ പോലെ തന്നെ ഫീല്‍ ഗുഡ് എന്റര്ടെയ്നര് ആയിരിക്കും സിനിമയെന്നാണ് കരുതുന്നത്. ബാഹുല്‍ രമേഷ് സിനിമാറ്റോഗ്രാഫി ചെയ്യുന്ന സിനിമയുടെ ഗാനങ്ങള്‍ ഒരുക്കുന്നത് പ്രിന്‍സ് ജോര്‍ജ്ജ്, വിജയ് സൂപ്പറും പൗര്‍ണ്ണമിയും ഫെയിം ആണ്. വില്ല്യം ഫ്രാന്‍സിസ്, കെട്ട്യോളാണ് എന്റെ മാലാഖ ഫെയിം പശ്ചാത്തലസംഗീതമൊരുക്കുന്നു.