Categories
Film News

കുഞ്ചാക്കോ ബോബൻ – നയൻതാര കൂട്ടുകെട്ടിന്‍റെ പുതിയ സിനിമ നിഴൽ

ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം ലേഡി സൂപ്പർസ്റ്റാർ നയൻതാര വീണ്ടും മലയാളത്തിലേക്കെത്തുകയാണ്. പ്രശസ്ത എഡിറ്റർ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് നിഴൽ എന്നാണ് പേരിട്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായെത്തുന്നു.

………”NIZHAL”……..Happy to announce and unveil the title poster of my next with a bunch of talents along with the ravishing Nayanthara!!

Posted by Kunchacko Boban on Saturday, October 17, 2020

ത്രില്ലർ വിഭാഗത്തിലുള്ള സിനിമയുടെ തിരക്കഥ എസ് സഞ്ജീവ് ഒരുക്കുന്നു. ആന്‍റോ ജോസഫ് ഫിലിം കമ്പനി അഭിജിത് എം പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി.ടി.പി, ഗണേഷ് ജോസ് എന്നിവർക്കൊപ്പം സിനിമ നിർമ്മിക്കുന്നു.

ദീപക് ഡി മേനോൻ ഛായാഗ്രഹണം, സൂരജ് എസ് കുറുപ്പ് സംഗീതം, അപ്പു ഭട്ടതിരി, അരുൺ ലാല്‍ – എഡിറ്റിംഗ്, അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ് , നാരായണ ഭട്ടതിരി ടൈറ്റിൽ ഡിസൈൻ, റോണക്സ് സേവ്യർ എന്നിവരാണ് അണിയറയിൽ.