Categories
Film News

കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജ്ജും മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ അടുത്ത സിനിമയില്‍

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധായകനായി തിരിച്ചുവരാനൊരുങ്ങുകയാണ്. അദ്ദേഹത്തിന്റെ അടുത്ത സിനിമയില്‍ കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. പേരിട്ടിട്ടില്ലാത്ത സിനിമ നിര്‍മ്മിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്, ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ്. അടുത്തിടെ താരങ്ങള്‍ക്കായി അണിയറക്കാര്‍ ഓഡിഷന്‍ നടത്തിയിരുന്നു. ജനുവരിയില്‍ ചിത്രീകരണം തുടങ്ങി, വിഷു ചിത്രമായി റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

മാര്‍ട്ടിന്‍ പ്രക്കാട്ട്, ബെസ്റ്റ് ആക്ടര്‍, ചാര്‍ളി, എബിസിഡി എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനാണ്. ചാര്‍ളി, 2015ല്‍ കേരളസംസ്ഥാനപുരസ്‌കാരം, നല്ല സംവിധായകനും, തിരക്കഥയ്ക്കും നേടിയിരുന്നു. അടുത്ത ചിത്രത്തിലൂടെ ആദ്യമായി കുഞ്ചാക്കോ ബോബനൊപ്പം എത്തുകയാണ്. ജോജുവിനൊപ്പം ബെസ്റ്റ് ആക്ടര്‍, ചാര്‍ളി, ഉദാഹരണം സുജാത എന്നീ സിനിമകള്‍ ചെയ്തിട്ടുണ്ട്. അവസാന രണ്ട് സിനിമകള്‍ നിര്‍മ്മിച്ചതും മാര്‍ട്ടിനും ജോജുവും ചേര്‍ന്നായിരുന്നു.