Categories
Film News

നടി ആക്രമിക്കപ്പെട്ടതെങ്ങനെയെന്ന് സംഘടനയ്ക്ക് വ്യക്തമായിട്ടില്ല; കുഞ്ചാക്കോ ബോബൻ

നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ വ്യക്തമായ ധാരണ ഇനിയും ഇല്ലാത്തതിനാലാണ് സംഘടനയ്ക്ക് ഇക്കാര്യത്തിൽ ഉറച്ച തീരുമാനം എടുക്കാൻ കഴിയാതെ പോയതെന്ന് നടൻ കുഞ്ചാക്കോ ബോബൻ.
എഎംഎംഎ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും എന്നാൽ നടിയ്ക്ക് സംഘടനയിലേയ്ക്ക് തിരികെ വരാൻ ആഗ്രഹമുണ്ടെങ്കിൽ അതിനുള്ള സാഹചര്യം ഒരുക്കി നൽകണമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു .
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വ്യക്തമായ ധരണ ആർക്കുമില്ലെന്നും  അതിനാൽ കോടതി വിധി വരുന്നതുവരെ കാത്തിരിയ്ക്കാൻ മാത്രമേ സംഘടനക്കും കഴിയുകയുള്ളെന്നും താരം പറഞ്ഞു.
  അള്ള് രാമേന്ദ്രനാണ് താരത്തിന്റെ പുതിയചിത്രം, ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രമാണ് അള്ള് രാമേന്ദ്രൻ . 2019  ലെ ആദ്യ ചാക്കോച്ചൻ ചിത്രമായിരിയ്ക്കും അള്ള് രാമേന്ദ്രൻ.
ചിത്രത്തിന്റെ പുറത്ത് വിട്ട ടീസർ യൂട്യൂബിൽ ട്രെൻഡിംങ് ലിസ്റ്റിൽ ഒന്നാമതെത്തിയിരുന്നു . അപർണ്ണ ബാലമുരളി, ചാന്ദ്നി ശ്രീധർ , ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളായെത്തുന്നു. കോമഡി ത്രില്ലർ ഗണത്തിലാണ് ചിത്രം പുറത്ത് വരുക .