Categories
Film News

കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം ഗ്രേസ് ആന്റണി സംവിധായികയാകുന്നു

കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം ഗ്രേസ് ആന്റണി ലോക്ഡൗണില്‍ തന്റെ സംവിധാനത്തിലുള്ള കഴിവ് പുറത്തെടുത്തിരിക്കുകയാണ്. ക്‌നോളജ് എന്ന് പേരിട്ടിരിക്കുന്ന ഒരു ഷോര്‍ട്ട് ഫിലിമാണ് താരം ഒരുക്കിയിരിക്കുന്തന്. മലയാളത്തിലെ ലേഡിസൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ ഷോട്ട് ഫിലിമിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നു. ഗ്രേസ് ആന്റണി എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഷോര്‍ട്ട് ഫിലിമില്‍ നിരഞ്ജന അനൂപ്, അഹിന ആന്‍ഡ്രൂസ്, അനാഹിര മറിയ എന്നിവരാണ് ഷോര്‍ട്ട് ഫിലിമിലെ താരങ്ങള്‍.

Presenting the first look poster of the short film ക് -nowledge directed by my dear colleague and talented actor Grace…

Posted by Manju Warrier on Friday, June 12, 2020

എടിസി റെക്കോര്‍ഡ്‌സ് എന്ന ബാനറില്‍ എബി ടോം സിറിയക്, ഗ്രേസ് ആന്റണി എന്നിവരാണ് ഹ്രസ്വചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അജയ് കുഞ്ഞുമോന്‍ ക്യാമറയും, എബി ടോം സിറിയക് സംഗീതവും ഒരുക്കിയിരിക്കുന്നു. പോസ്റ്ററില്‍ രണ്ട് സ്‌കൂള്‍ കുട്ടികളും ഗ്രേസുമാണെത്തുന്നത്.

മോളിവുഡിലെ പുതുമുഖതാരം ഗ്രേസ് ആന്റണി ഒമര്‍ ലുലു ചിത്രം ഹാപ്പി വെഡ്ഡിംഗിലൂടെ സിനിമാരംഗത്തേക്കെത്തി. കുറച്ച് സിനിമകള്‍ക്ക് ശേഷം മധു സി നാരായണന്‍ ഒരുക്കിയ കുമ്പളങ്ങി നൈറ്റ്‌സ് ചെയ്തു. സിമി എന്ന കഥാപാത്രത്തെ ആണ് ചിത്രത്തില്‍ താരം അവതരിപ്പിച്ചത്. ഫഹദ് ഫാസില്‍ കഥാപാത്രം ഷമ്മിയുടെ ഭാര്യയായാണ് താരമെത്തിയത്. ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും സിമി എന്ന വേഷത്തിലെ താരത്തിന്റെ പ്രകടനം തമാശ എന്ന വിനയ് ഫോര്‍ട്ട് ചിത്രത്തിലേക്കും ഗ്രേസിന് സ്ഥാനം നേടികൊടുത്തു.