Categories
Film News

കുമാരി : ഐശ്വര്യ ലക്ഷ്മിയുടെ രണം സംവിധായകൻ നിർമ്മൽ സഹദേവ് ചിത്രം മാർച്ച് 2021ല്‍

രണം സംവിധായകൻ നിർമ്മൽ സഹദേവ് അടുത്തതായി ഒരുക്കുന്നത് ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയാണ്. കുമാരി എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ ഐശ്വര്യ ലക്ഷ്മി നായികയാകുന്നു. ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. സൂപ്പർനാച്ചുറൽ സംഭവങ്ങളുള്ള ഒരു ത്രില്ലർ സിനിമയായിരിക്കുമിതെന്നാണ് സൂചനകൾ. മാർച്ച് 2021ലായിരിക്കും സിനിമയുടെ ചിത്രീകരണം തുടങ്ങുകയെന്ന് അറിയിച്ചിരിക്കുകയാണ് അണിയറക്കാർ.

കുമാരി കഥ എഴുതിയിരിക്കുന്നത് സംവിധായകൻ നിർമ്മൽ, സച്ചിൻ രാംദാസ് എന്നിവർ ചേർന്നാണ്. അണിയറയിൽ നിർമ്മൽ രണം ടീമിനെ തന്നെ നിലനിർത്തിയിരിക്കുന്നു. ജിഗ്മെ ടെൻസിംഗ് ക്യാമറ, ശ്രീജിത് സാരംഗ് എഡിറ്റർ, ജേക്ക്സ് ബിജോയ് സംഗീതം എന്നിവർ.

അവസാന രണ്ട് പേര്‍ കുമാരി നിർമ്മാണത്തിലും പങ്കാളികളാണ്. നിർമ്മൽ സഹദേവ്, ജിജു ജോൺ – രണം, ഫോറൻസിക് ഫെയിം എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. സുപ്രിയ മേനോൻ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.

‌‌