Categories
Film News

കുടുക്ക് 2025 ഫസ്റ്റ്ലുക്ക് പോസ്റ്റർ

കുടുക്ക് 2025 , പ്രേമം ഫെയിം കൃഷ്ണ ശങ്കർ പ്രധാന കഥാപാത്രമായെത്തുന്ന സിനിമയാണ്. ബിലാൽഹരി കെ രാജ് സിനിമ ഒരുക്കുന്നു. അള്ള് രാമേന്ദ്രൻ ആയിരുന്നു സംവിധായകന്റെ ആദ്യ സിനിമ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. കൃഷ്ണ ശങ്കർ, ദു്‍​ഗ്​ഗ കൃഷ്ണ, സ്വാസിക,ഷൈൻ ടോം ചാക്കോ, അജു വർ​ഗ്​ഗീസ് എന്നിവർ പോസ്റ്ററിലെത്തുന്നു.

സാധാരണ എന്റർടെയ്നർ ആയി തുടങ്ങുന്ന സിനിമ പിന്നീട് നി​ഗൂഡതയിലേക്കും ആക്ഷൻ ത്രില്ലറിലേക്കും വഴിമാറുന്നുവെന്നാണ് സംവിധായകന് പറയുന്നത്. നാകൻ കൃഷ്ണ ശങ്കർ, ​ദീപ്തി റാം എന്നിവർക്കൊപ്പം സംവിധായകനും ചേർന്ന് സിനിമ നിർമ്മിച്ചിരിക്കുന്നു.

നവാ​ഗതനായ അഭിമന്യും വിശ്വനാഥ് ക്യാമറ ഒരുക്കുന്നു. കിരൺ ദാസ് എഡിറ്റിം​ഗും. സം​ഗീതമൊരുക്കുന്നത് ഭൂമി, മണികണ്ഠൻ‍ അയ്യപ്പ എന്നിവരും പശ്ചാത്തലസം​ഗീതം മുജീബ് മജീദുമൊരുക്കുന്നു.