Categories
Film News

പ്രഭാസ്- സെയ്ഫ് അലി ഖാൻ ടീമിന്‍റെ ആദിപുരുഷിൽ കൃതി സാനൻ – സണ്ണി സിംഗ് എന്നിവര്‍ ജോയിൻ ചെയ്തു

പ്രഭാസ് , സെയ്ഫ് അലി ഖാൻ ടീമിന്‍റെ ആദിപുരുഷ് രാമായണത്തെ ആസ്പദമാക്കി തൻഹാജി ഫെയിം ഓം റാവുത്ത് സംവിധാനം ചെയ്യുന്നു. പ്രഭാസ് ശ്രീരാമൻ ആയെത്തുന്നു. സെയ്ഫ് അലി ഖാൻ വില്ലൻ വേഷം ലങ്കേഷ് ആയെത്തുന്നു.

കൃതി സാനന്‍ , സണ്ണി സംഗ് എന്നിവര്‍ പുതിയതായി ജോയിൻ ചെയ്തിരിക്കുന്നു. കൃതി സാനൻ സീതയായെത്തുന്നു. സണ്ണി സിംഗ് ലക്ഷ്മണൻ. പ്രഭാസ് ഇരുവര്‍ക്കുമൊപ്പമുള്ള ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്.

ഓം റാവുത്തിന്‍റെ മുൻസിനിമ തൻഹാജി, സെയ്ഫും അജയ് ദേവ്ഗാനും ഒരുമിച്ചെത്തിയ സിനിമയായിരുന്നു. ആദിപുരുഷ് മുഴുവനായും 3ഡിയിലാണൊരുക്കുന്നത്. ഹിന്ദി, തെലുഗ് ഭാഷകളിൽ ഒരുമിച്ചൊരുക്കുന്നു. തമിഴ്, മലയാളം, കന്നഡ ഭാഷകളിലേക്കും സിനിമ ഡബ്ബ് ചെയ്തെത്തും. ടി സീരീസ്, റെട്രോഫൈൽസ് പ്രൊഡക്ഷൻസ് എന്നിവര്‍ ചേർന്ന് നിർമ്മിക്കുന്നു. ആഗസ്ത് 11,2022ൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്.