രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആട് 2 വിജയാഘോഷചടങ്ങിനിടെ വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ഒരു സര്‍പ്രൈസ് അനൗണ്‍സ്മെന്റായാണ് മമ്മൂട്ടിയുടെ ഹിറ്റ് സിനിമ കോട്ടയം കുഞ്ഞച്ചന് രണ്ടാംഭാഗം ഒരുക്കുന്നതായി പറഞ്ഞത്. മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുമെന്നും അറിയിച്ചിരുന്നു. ഉടന്‍ തന്നെ ആദ്യഭാഗത്തിന്റെ അണിയറക്കാര്‍ സിനിമയുടെ പകര്‍പ്പവകാശം ആര്‍ക്കും വിറ്റിട്ടില്ലെന്നും അറിയിച്ചു.
അതിനുശേഷം ഇതുവരെയും പ്രൊജക്ടിനെ സംബന്ധിച്ച് മറ്റുവിവരങ്ങളൊന്നും തന്നെ അറിയിച്ചിട്ടില്ല.
രണ്ട് വര്‍ഷങ്ങള്‍ക്ക ശേഷം സംവിധാകന് മിഥുന് മാനുവല്‍ തോമസ് അഞ്ചാംപാതിര എന്ന അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ വിജയത്തിലാണ്. അദ്ദേഹം അടുത്തിടെ ദ ക്യൂവിന് നല്കിയ അഭിമുഖത്തില്‍ കോട്ടയം കുഞ്ഞച്ചന് 2, ഉപേക്ഷിച്ചതായുള്ള സൂചന നല്കി.