Categories
Film News teaser

രവികുമാർ മുഖ്യവേഷത്തിലെത്തുന്ന കൂ​ഗിൾ കുട്ടപ്പൻ ടീസർ കാണാം

മലയാള സിനിമ ആന്‌‍ഡ്രോയിഡ് കുഞ്ഞപ്പന്റെ തമിഴ് റീമേക്ക് ആണ് ​കൂ​ഗിൾ കുട്ടപ്പൻ. തർഷന്‌‍‍, ലോസ്ലിയ എന്നിവര്‌ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമയുടെ ടീസർ ആ​ഗസ്ത് 27ന് ശിവകാര്‌‍ത്തികേയൻ പുറത്തിറക്കി. ടീസര് ഷെയർ ചെയ്ത് കൊണ്ട് നടൻ മുഴുവൻ‍ ടീമിനും ആശംസകളറിയിച്ചു. രവികുമാർ ചെയ്യുന്ന കഥാപാത്രവും റോബോട്ടും ടീസറിലെത്തുന്നു.

​ഗിബ്രാൻ ആണ് സിനിമയ്ക്ക് സം​ഗീതമൊരുക്കുന്നത്. യോ​ഗി ബാബു ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായെത്തുന്നു. തർശൻ സൗബിന്റെ വേഷ്തതിലെത്തുമ്പോൾ സുരാജ് ചെയ്ത വേഷത്തിലെത്തുന്നത് കെഎസ് രവികുമാർ തന്നെയാണ്. പടയപ്പ ഫെയിം പ്രശസ്ത സംവിധായകൻ കെഎസ് രവികുമാർ തന്നെയാണ് സിനിമ നിർമ്മിച്ചിരിക്കുന്നതും. നവാ​ഗതസംവിധായകൻ ശബരി, ശരവണൻ എന്നിവർ ചേർന്ന് സിനിമ ഒരുക്കിയിരിക്കുന്നു. ഇരുവരും രവികുമാറിന്റെ മുൻ അസോസിയേറ്റുമാരാണ്.

ആൻഡ്രോയിഡ് കുഞ്ഞപ്പൻ ഒറിജിനല്‌‍ വെർഷൻ ഒരുക്കിയത് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആയിരുന്നു. സുരാജ് വെഞ്ഞാറമൂട്, സൗബിൻ ഷഹീർ, മാല പാർവ്വതി, സൈജു കുറുപ്പ്, മേഘ മാത്യു എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തി. സന്തോഷ് ടി കുരുവിള മൂൺഷോട്ട് എന്റർടെയ്ൻമെന്റ്സ് ബാനറിൽ സിനിമ നിര്‌‍മ്മിച്ചു.