Categories
Film News trailer

ദിലീപ് ചിത്രം കോടതി സമക്ഷം ബാലൻ വക്കീലിന്റെ ട്രെയിലർ റിലീസ് ഡേറ്റ് പുറത്ത്; വിക്കുള്ള വക്കീലായി തിളങ്ങാൻ താരം

ബി ഉണ്ണികൃഷ്ണൻ ദിലീപിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം  കോടതി സമക്ഷം ബാലന്റെ ട്രെയിലർ റിലീസ് ഡേറ്റ് പുറത്ത് വിട്ടു.
വിക്കുള്ള അഭിഭാഷകനായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. കമ്മാര സംഭവമെന്ന ചിത്രം മാത്രമാണ് കഴിഞ്ഞ വർഷം ദിലീപിന്റെതായെത്തിയത്.
ടു കൺട്രീസിന് ശേഷം മംമ്ത മോഹൻദാസ് ദിലീപിന്റെ നായികയായെത്തുന്ന ചിത്രം കൂടിയാണ്   കോടതി സമക്ഷം ബാലൻ .
ചിത്രത്തിന്റെ ടീസർ ദിലീപ് സമൂഹമാധ്യമത്തിലൂടെ പുറത്ത് വിട്ടിരുന്നു, അതിനു ശേഷം ഇപ്പോൾ ട്രെയിലറും എത്തുകയാണ്.
എസ്രയിലൂടെ മലയാളത്തിലെ്തതിയ പ്രിയ ആനന്ദും ചിത്രത്തിൽ പ്രധാന കഥാ പാത്രമായെത്തുന്നു. ഹാസ്യത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാകും   കോടതി സമക്ഷം ബാലനെന്ന് റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നു, ആരാധകരെ ത്രസിപ്പിയ്ക്കുന്ന പതിവ് ചേരുവകളെല്ലാം ചേർത്തുള്ള കിടിലൻ സിനിമ തന്നെയാകും   കോടതി സമക്ഷം ബാലൻ .
വക്കീലായി ഇതിന് മുൻപ് ദിലീപിനെ കണ്ടത് രഞ്ജിത്തിന്റെ പാസഞ്ചറിലാണ് , വീണ്ടും ഒരു വക്കീൽ വേഷവുമായി താരം എത്തുമ്പോൾ ആരാധകരും ഏറെ പ്രതീക്ഷയിലാണ് .