അനൂപ് മേനോന് സംവിധായകനാകുന്ന ചിത്രം കിംഗ് ഫിഷിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. തിരക്കഥാകൃത്ത്, നടന് എന്നീ നിലകളില്‍ പ്രശസ്തനായ താരത്തിന്റെ ആദ്യസംവിധാനസംരംഭമാണ് സിനിമ. പത്തനാപുരമാണ് സിനിമയുടെ പ്രധാനലൊക്കേഷന്‍. അനൂപ് മേനോനും സംവിധായകന് രഞ്ജിതുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്.അഞ്ജലി മേനോന്റെ കൂടെയ്ക്ക് ശേഷം രഞ്ജിത് ചെയ്യുന്ന മുഴുനീള കഥാപാത്രമാണിത്.
ഭാസ്കര വര്‍മ്മ എന്ന കഥാപാത്രത്തെ ചുറ്റിപറ്റിയാണ് സിനിമ. നെയ്മീന് ഭാസി എന്നാണ് ഭാസ്കര വര്‍മ്മയുടെ വിളിപ്പേര്. നെയ്മീന് എന്നതിന്റെ ഇംഗ്ലീഷ് പേരാണ് ചിത്രത്തിന്.രഞ്ജിത് നീലകണ്ഠ വര്‍മ്മയെന്ന കഥാപാത്രമായെത്തുന്നു. ഭാസ്കര വര്‍മ്മയുടെ അമ്മാവനാണിദ്ദേഹം.
കിംഗ് ഫിഷില്‍ മൂന്നു നായികമാരാണുള്ളത്, ഒരു മെഴുതിരി അത്താഴങ്ങള്‍ ഫെയിം എന്‍പി നിസയാണ് ഒരാള്‍.ജനുവരിയില്‍ ചി്ത്രീകരണം തുടങ്ങിയ സിനിമ റാന്നി, കോന്നി, എറണാകുളം, മുംബൈ, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരിക്കും.
മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. രതീഷ് വേഗ സംഗീതം ചെയ്യുന്നു.ഫോട്ടോഗ്രാഫര്‍ മഹാദേവന് തമ്പി സിനിമാറ്റോഗ്രാഫറാകുന്നു.