വിനീത് ശ്രീനിവാസന്റെ അടുത്ത റിലീസ് മനോഹരം ആണ്. ചിത്രത്തിലെ ആദ്യഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ ഗാനം റിലീസ് ചെയ്തു. കിനാവോ എന്ന ഗാനം ഒരു റൊമാന്റിക് ട്രാക്ക് ആണ്. സഞ്ജീവ് ടി ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹന്‍ ആണ്. ജോ പോളിന്റേതാണ് വരികള്‍.
മനോഹരം സംവിധാനം ചെയ്തിരിക്കുന്നത് അന്‍വര്‍ സാദിഖ് ആണ്. വിനീത് ശ്രീനിവാസന് മുമ്പ് ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന ചിത്രത്തില്‍ സംവിധായകനൊപ്പമെത്തിയിരുന്നു. ഞാന്‍ പ്രകാശന് ഫെയിം അപര്‍ണ ദാസ് സിനിമ നായികയായെത്തുന്നു. ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, ദീപക് പാറമ്പോല്‍, ഹരീഷ് പേരടി, ജൂഡ് ആന്റണി ജോസഫ്, അഹമ്മദ് സിദ്ദീഖ്, നിസ്താര്‍ സെയിത്, മഞ്ജു സുനില്‍, വികെ പ്രകാശ്, ഡല്‍ഹി ഗണേഷ്, കലാരഞ്ജിനി, ശ്രീലക്ഷ്മി, വീണ നായര്‍, നന്ദിനി എന്നിവരും സിനിമയിലുണ്ട്.
മനോഹരം സിനിമാറ്റോഗ്രാഫി ചെയ്തിരിക്കുന്നത് ജെബിന് ജാക്കബ് ആണ്. സജീവ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നു. ഏആര്‍ റഹ്മാന്റെ മുന്‍ അസോസിയേറ്റായിരുന്നു ഇദ്ദേഹം. സാമുവല്‍ എബി ബാക്കഗ്രൗണ്ട് മ്യൂസികും എഡിറ്റിംഗ് നിതിന്‍ രാജും നിര്‍വഹിക്കുന്നു. ചക്കാലക്കല്‍ ഫിലിംസിന്റെ ജോസ് ചക്കാലക്കല്‍ സിനിമ നിര്‍മ്മിക്കുന്നു.