Categories
Film News

കിംകിം: മഞ്ജു വാര്യര്‍ ആലപിച്ച ജാക്ക് ആന്‍റ് ജില്ലിലെ ഗാനമെത്തി

നേരത്തെ അറിയിച്ചിരുന്നതുപോലെ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍റ് ജില്ലിലെ ആദ്യഗാനം റിലീസ് ചെയ്തു. കിംകിം എന്ന തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മഞ്ജുവാര്യർ തന്നെയാണ്. രാം സുന്ദർ സംഗീതമൊരുക്കിയിരിക്കുന്നു. ബികെ ഹരിനാരായണന്‍റേതാണ് വരികള്‍. പഴയകാല ഗാനം കാന്താ തൂക്കുന്നു തൂമനം, വൈക്കം എംപി മണി പാരിജാതപുഷ്പാഹരണം എന്ന സംഗീതനാടകത്തിൽ നിന്നുമുള്ളതിൽ നിന്നും പ്രചോദനമുൾക്കൊണ്ടുള്ളതാണ്.

സന്തോഷ് ശിവന്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ജാക്ക് ആന്‍റ് ജിൽ മൾട്ടി ജനർ ചിത്രമാണ്. ആർട്ടിഫിഷൽ ഇന്‍റലിജൻസിന് പ്രാധാന്യം കൊടുത്തുള്ള സയൻസ് ഫിക്ഷൻ സിനിമയാണിത്. പരീക്ഷണത്തിന് വിധേയയാവുന്ന യുവതിയായാണ് മഞ്ജുവെത്തുന്നത്.കാളിദാസ് ജയറാം നായകനായെത്തുന്നു. നെടുമുടി വേണു, രമേഷ് പിഷാരടി, ബേസിൽ ജോസഫ്, ഷൈലീ കിഷന്, ഇന്ദ്രൻസ് തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നു.

ജേക്ക്സ് ബിജോയ്, രാം സുന്ദർ, ഗോപി സുന്ദർ എന്നിവരാണ് ഗാനമൊരുക്കിയിരിക്കുന്നത്. പശ്ചാത്തലസംഗീതം ജേക്ക്സ് ബിജോയ്, എഡിറ്റിംഗ് രഞ്ജിത് ടച്ച്റിവർ എന്നിവരാണ് പിന്നണിയിൽ. ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം പ്രശാന്ത് ദാസ് എന്നിവർ ചേര്‍ന്ന് ശ്രീ ഗോകുലം മൂവീസ്, സേവാസ് ഫിലിംസ് ബാനറുകളിൽ സിനിമ നിർമ്മിക്കുന്നു.