വാലന്റൈന്‍സ് ഡേയോടനുബന്ധിച്ച് ടൊവിനോ തോമസിന്റെ പുതിയ സിനിമ കിലോമീറ്റേഴ്സ് ആന്റ കിലോമീറ്റേഴ്സ് അണിയറക്കാര്‍ പുതിയ ടീസര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. 2 പെണ്‍കുട്ടികള്‍ ഫെയിം ജിയോ ബേബി എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണിത്. വിദേശി താരം ഇന്ത്യ ജാര്‍വിസ് നായികയായെത്തുന്നു. രണ്ട് പ്രധാനതാരങ്ങളും ടൊവിനോ തോമസ്, ഇന്ത്യ ജാര്‍വിസ് എന്നിവര്‍ ടീസറിലെത്തുന്നു. ഒരു ഫീല്‍ ഗുഡ് സിനിമയുടെ സൂചനകളാണ് ടീസര്‍ നല്‍കുന്നത്.
ട്രാവല്‍ ബേസ്ഡ് ഫണ്‍ എന്റര്‍ടെയ്നറാണ് സിനിമ. ടൊവിനോ പറയുന്നത് കൊമേഴ്സ്യല്‍ എന്റര്ടെയ്നര് വിത്ത് സ്ട്രോംഗ് കണ്ടന്റ്. താരം നിര്‍മ്മാണത്തിലേക്ക് കടക്കുകയാണ് സിനിമയിലൂടെ. റംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദ്ദാര്‍ത്ഥ് എന്നിവര്‍ക്ക് പ്രൊജക്ടിന്റെ നിര്‍മ്മാണത്തിലും ടൊവിനോ പങ്കാളിയാകുന്നു.
അണിയറയില്‍ ഒരു അഡാര്‍ ലവ് ഡിഒപി സിനു സിദാര്‍ത്ഥ്, റഹ്മാന് മുഹമ്മദ് അലി, പ്രജീഷ് പ്രകാശ് എഡിറ്റിംഗ്, സൂരജ് എസ് കുറുപ്പ് സംഗീതം, പശ്ചാത്തലസംഗീതം സുശിന്‍ ശ്യാം എന്നിവരാണ്.
ഈ മാസം അവസാനത്തോടെ റിലീസ് ചെയ്യാനാണ് അണിയറക്കാര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ശേഷം ശരിയായ തീയ്യതി പ്രഖ്യാപിക്കും.