Categories
Film News

കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ടൊവിനോയുടെ പുതിയ സിനിമ കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ്. ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമ ഒരു യാത്രയെ ആസ്പദമാക്കിയുള്ള ഫണ്‍ എന്റര്‍ടെയ്‌നര്‍ ആണ്. പൃഥ്വിരാജ് തന്റെ സോഷ്യല്‍മീഡിയ പേജിലൂടെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ശക്തമായ ഉള്ളടക്കമുള്ള ഒരു കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നര്‍ ആണ് കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് എന്നാണ് ടൊവിനോ പറഞ്ഞത്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഒരു വിദേശതാരമാണ് നായികയാകുന്നത്. കുടുംബബന്ധങ്ങള്‍ മുറുകെ പിടിക്കുന്ന ഒരു നാടന്‍ യുവാവാണ് ടൊവിനോ കഥാപാത്രം.

സംവിധായകന്‍ ജിയോ ബേബി മുമ്പ് രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം എന്നീ ചിത്രങ്ങളൊരുക്കിയിട്ടുണ്ട്.. കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് തിരക്കഥ സംവിധായകന്‍ ദീപു പ്രദീപിനൊപ്പം ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. കുഞ്ഞിരാമായണം എഴുത്തുകാരനാണ് ദീപു. കഴിഞ്ഞ വര്‍ഷം തീവണ്ടി റിലീസ് സമയത്ത് ടൊവിനോ സിനിമയുടെ ചെറിയ ഒരു ഭാഗം ദിയു ആന്റ് ദാമനില്‍ ചിത്രീകരിച്ചിരുന്നു.

റംഷി അഹമ്മദ്, ആന്റോ ജോസഫ്, ടൊവിനോ തോമസ്, സിനു സിദാര്‍ത്ഥ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സൂരജ് എസ് കുറുപ്പ് സംഗീതം നല്‍കിയിരിക്കുന്നു. പശ്ചാത്തല സംഗീതം സുശിന്‍ ശ്യാം, ഹരിനാരായണന്‍,വിനായക് ശശികുമാര്‍ വരികള്‍, കലാസംവിധാനം ബംഗ്ലാന്‍, എന്നിവരാണ് അണിയറയില്‍.