Categories
Film News

ഖോഖോ : രജിഷ വിജയന്‍ കോച്ച്‌ മറിയ ഫ്രാന്‍സിസ്‌ ആയെത്തുന്നു

ഫൈനല്‍സിന്‌ ശേഷം രജിഷ വിജയന്‍ അഭിനയിക്കുന്ന സ്‌പോര്‍ട്ട്‌സ്‌ സിനിമയാണ്‌ ഖോഖോ. സിനിമ എഴുതി സംവിധാനം ചെയ്യുന്നത്‌ ഒറ്റമുറി വെളിച്ചം ഫെയിം രാഹുല്‍ റിജി നായര്‍ ആണ്‌. ഫൈനല്‍സില്‍ സൈക്കിളിസ്റ്റായി എത്തിയ താരം, ഇത്തവണ ഖോഖോ താരമായാണെത്തുന്നത്‌. സൗത്ത്‌ ഏഷ്യയിലാകമാനം പ്രചാരത്തിലുള്ള ഒരു ഇന്ത്യന്‍ കായികയിനമാണ്‌ ഖോഖോ.

കഴിഞ്ഞ ദിവസം അണിയറക്കാര്‍ ചിത്രത്തിന്റെ പുതിയ പോസ്‌റ്റര്‍, രജിഷ വിജയന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌, റിലീസ്‌ ചെയ്‌തിരുന്നു.മറിയ ഫ്രാന്‍സിസ്‌ സ്വന്തം ടീമിനൊപ്പം എത്തുന്നത്‌. കളിക്കാരിയായും കോച്ചായും രണ്ട്‌ കാലഘട്ടത്തിലെ കഥയാണ്‌ സിനിമ പറയുന്നത്‌. അടുത്തിടെയാണ്‌ ഖോഖോ ചിത്രീകരണം പൂര്‍ത്തിയായത്‌.

ടോബിന്‍ തോമസ്‌ സിനിമാറ്റോഗ്രഫി, സംഗീതം സിദാര്‍ത്ഥ പ്രദീപ്‌ , എഡിറ്ററും സംവിധായകനുമായ അപ്പു ഭട്ടതിരി പോസ്‌റ്റ്‌ പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍, എഡിറ്റിംഗ്‌ ക്രിസ്റ്റി സെബാസ്റ്റ്യന്‍ എന്നിവരാണ്‌ അണിയറയില്‍. ഫസ്റ്റ്‌ പ്രിന്റ്‌ സ്റ്റുഡിയോസ്‌ ബാനര്‍ സിനിമ നിര്‍മ്മിക്കുന്നു.