Categories
gossip

ഷൈന്‍ ടോം ചാക്കോ- രജിഷ വിജയന്‍ ടീമിന്റെ ഖാലിദ് റഹ്മാന്‍ സിനിമയ്ക്ക് പേരിട്ടു

ആഷിഖ് ഉസ്മാന്‍ നിര്‍മ്മിച്ച് ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ ലോക്ഡൗണ്‍ കാലത്ത് ഗവണ്‍മെന്റ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. പൃഥ്വിരാജും, ഇന്ദ്രജിത്തും അവരുടെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തു. ലവ് എന്നാണ് സിനിമയ്ക്ക പേരിട്ടിരിക്കുന്നത്.

All the best to #ShineTomChacko, #RajishaVijayan, #AshiqUsman, #KhalidRahman and the entire team of #LOVE! Here is the first look poster! 😊

Posted by Prithviraj Sukumaran on Monday, August 3, 2020

ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍ എന്നിവര്‍ ദമ്പതികളായെത്തുന്നു സിനിമയില്‍ വീണ നന്ദകുമാര്‍- കെട്ട്യോളാണ് എന്റെ മാലാഖ ഫെയിം, സുധി കൊപ്പ, ഗോകുലന്‍, ജോണി ആന്റണി എന്നിവരുമെത്തുന്നു. ക്യാമറ ജിംഷി ഖാലിദ്.

മമ്മൂട്ടി നായകനായെത്തിയ ഉണ്ട എന്ന സിനിമയ്ക്ക് ശേഷം സംവിധായകന്‍ ഒരുക്കുന്ന സിനിമയാണ് ലവ്.