Categories
Film News

ഖാലിദ് റഹ്മാന്‍ ചിത്രം ലവ് റിലീസ് തീയ്യതി പ്രഖ്യാപിച്ചു

അനുരാഗകരിക്കിൻ വെള്ളം, ഉണ്ട എന്നീ സിനിമകൾക്ക് ശേഷം ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന സിനിമ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ലവ്. ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. ജനുവരി 29ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നാണറിയിച്ചിരിക്കുന്നത്.

പൂർണമായും ലോക്ഡൗണിൽ ചിത്രീകരിച്ച സിനിമയിൽ ഭാര്യഭർത്താക്കന്മാരായണ് ഷൈനും രജിഷയുമെത്തുന്നത്. ദമ്പതികൾക്കിടയിലുള്ള സംഭവങ്ങളാണ് സിനിമ പറയുന്നത്.

കെട്ട്യോളാണ് എന്‍റെ മാലാഖ ഫെയിം വീണ നന്ദകുമാർ, സുധി കൊപ്പ, ജോണി ആന്‍റണി, ഗോകുലൻ എന്നിവരും സിനിമയിലുണ്ട്. ജിംഷി ഖാലിദ് ഛായാഗ്രഹണം.