Categories
Film News

ഉണ്ടയ്ക്ക് ശേഷം ഖാലിദ് റഹ്മാന്‍ ഷെയ്ന്‍ നിഗമിനൊപ്പം

രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്നെ ഇന്‍ഡസ്ട്രിയില്‍ തന്റെ സ്ഥാനം നേടിയിരിക്കുകയാണ് ഖാലിദ് റഹ്മാന്‍. തന്റെ രണ്ട് ചിത്രങ്ങളും സംവിധായകന്‍ വ്യത്യസ്തമായാണ് ഒരുക്കിയത്. സംവിധായകന്റെ അടുത്ത സിനിമ ഷെയ്ന്‍ നിഗത്തിനൊപ്പമായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആഷിഖ് ഉസ്മാന്‍ ഇതുവരെയും പേരിട്ടിട്ടില്ലാത്ത സിനിമ നിര്‍മ്മിക്കും. ഷെയന്‍ നിഗത്തിനൊപ്പം ജോഡിയായഭിനയിക്കാന്‍ നായികയെ തേടി കാസ്റ്റിംഗ് കോള്‍ വിളിച്ചിരുന്നു അണിയറക്കാര്‍. ഔദ്യോഗിക പ്രഖ്യാപനത്തോടൊപ്പം ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്.

ഷെയന്‍ നിലവില്‍ നിരവധി പ്രൊജക്ടുകളുമായി തിരക്കിലാണ്. വലിയ പെരുന്നാള്‍ എന്ന സിനിമ റിലീസ് ചെയ്യാനിരിക്കുകയാണ്. വെയില്‍ – ശരത് മേനോന്‍, ഉല്ലാസം – ജീവന് ജോജോ, ഖല്‍ബ്- സാജിദ് യഹിയ എന്നിവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. താരം സ്പാ എന്ന സിനിമയിലൂടെ തമിഴിലേക്കും അരങ്ങേറുകയാണ്. ദേശീയ അവാര്‍ഡ് ജേതാവ് സീനു രാമസ്വാമിയാണ് ചിത്രം ഒരുക്കുന്നത്.