കെജിഎഫ് ചാപ്റ്റര്‍ 2 റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 23ന് സിനിമ തിയേറ്ററുകളിലേക്കെത്തും. യഷ് പ്രധാന കഥാപാത്രമായെത്തുന്ന സിനിമ രാജ്യത്താകമാനമുള്ള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്.പ്രശാന്ത് നീല്‍, ആദ്യഭാഗം എഴുതി സംവിധാനം ചെയ്ത, ആണ് രണ്ടാംഭാഗവുമൊരുക്കുന്നത്.

കെജിഎഫ് ഇന്ത്യന്‍ സിനിമ അടുത്തകാലത്ത് ഏറെ ചര്‍ച്ച ചെയ്ത സിനിമയാണ്. 2018ല്‍ പുറത്തിറങ്ങിയ ദ്വിഭാഷ ചിത്രം രാജ്യമാകെ സ്വീകരിക്കപ്പെട്ടു.

രണ്ടാംഭാഗത്ത് ബോളിവുഡ് താരം സഞ്ജയ് ദത്ത് പ്രധാനവില്ലന്‍ കഥാപാത്രമായെത്തുന്നു, അധീര. പ്രശസ്ത താരം രവീണ ടണ്ഠന് ഇന്ത്യന്‍ പ്രധാനമതന്ത്രിയായെത്തുന്നു. ഇന്ദിരഗാന്ധിയില്‍ നിന്നും പ്രചോദനമുള്‍കൊണ്ടുള്ള കഥാപാത്രം. ശ്രീനിധി ഷെട്ടി, അനന്ദ് നാഗ്, റാവു രമേഷ്, അച്യുത് കുമാര്‍, വസിഷ്ഠ എന്‍ സിംഹ, മാളവിക അവിനാശ് എന്നിവരും സഹതാരങ്ങളായെത്തുന്നു.

Published by eparu

Prajitha, freelance writer