പ്രശസ്ത ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പിറന്നാള്‍ ദിനമാണിന്ന്. പിറന്നാള്‍ ആശംസകള്‍ സഞ്ജയ് ദത്ത്. കെജിഎഫ്; ചാപ്റ്റര്‍ 2 അണിയറക്കാര്‍ സ്പെഷല്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമായി. അധീര എന്ന വില്ലനായാണ് കെജിഎഫ് ചാപ്റ്റര്‍ 2വില്‍ സഞ്ജയ് ദത്ത് എത്തുന്നത്.
റോക്കിംഗ് സ്റ്റാര്‍ യഷ് നായകനായെത്തുന്ന കെജിഎഫ് 2 പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. രണ്ടാംഭാഗത്ത് നിരവധി താരങ്ങളെത്തുന്നു. പ്രശസ്ത താരം രവീണ ടണ്ടന്, ഇന്ത്യന്‍ പ്രധാനമന്ത്രിയയായെത്തുന്നു. അന്തരിച്ച് മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള കഥാപാത്രമാണിത്. ശ്രീനിധി ഷെട്ടി, ആനന്ദ് നാഗ്, റാവു രമേഷ്, അച്യുത് കുമാര്‍, വസിഷ്ഠ എന്‍ സിംഹ, മാളവിക അവിനാശ് എന്നിവരും സഹതാരങ്ങളായെത്തുന്നു.
ആദ്യഭാഗം പോലെ തന്നെ കെജിഎഫ് 2വും കന്നഡ തമിഴ്, തെലുഗ്, മലയാളം, ഹിന്ദി ഭാഷകളിലെത്തുന്നു. 90%ത്തോളം ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.