കെജിഎഫ്: ചാപ്റ്റര്‍ 1ന്റെ ബ്ലോക്ബസ്റ്റര്‍ വിജയത്തിനു ശേഷം സംവിധായകന് പ്രശാന്ത് നീല്‍ ഇന്ഡസ്ട്രിയിലെ ഏറ്റവും വേണ്ടപ്പെട്ടവരില്‍ ഒരാളായി മാറിയിരിക്കുകയാണ്. കെജിഎഫ് സെക്കന്റ് പാര്‍ട്ടിന്റെ തിരക്കിലാണ് അദ്ദേഹം ഇപ്പോള്‍. എന്നിരുന്നാലും അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ വിശേഷങ്ങളറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. റിപ്പോര്‍ട്ടുകള്‍ പറയുന്നത് സംവിധായകന് അടുത്തിടെ തെലുഗ് സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍ എന്‍ടിആറിനെ സമീപിച്ച് പുതിയ കഥ കേള്‍പ്പിച്ചു എന്നാണ്. ഇക്കാര്യം ഉറപ്പിക്കുന്നതുപോലെ, നവീന്‍ യെര്‍നേനി, മൈത്രി മൂവി മേക്കേഴ്സ് അവരുടെ ബാനര്‍ അടുത്തതായി നിര്‍മ്മിക്കുന്ന പ്രൊജക്ട് പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുമെന്നും അതില്‍ ജൂനിയര്‍ എന്‍ടിആര്‍ നായകനായെത്തുമെന്നും അറിയിച്ചിരിക്കുകയാണ്.
ജൂനിയര്‍ എന്‍ടിആര്‍ നിലവില്‍ എസ്്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. അജയ്ദേവ്ഗണ്, ആലിയ ഭട്ട് എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. മള്‍ട്ടിലിംഗ്വല്‍ എപിക് ഫിലിമിന്റെ ചിത്രീകരണം തുടരുകയാണ്. 2020 ജൂലൈ 30ന് ചിത്രം തിയേറ്ററുകൡലേക്കെത്തും.
ജൂനിയര്‍ എന്‍ടിആര്‍ പ്രശാന്ത് നീല്‍ ചിത്രം അതിനു ശേഷം മാത്രമേ ആരംഭിക്കുകയുള്ളൂ. 2020 അവസാനത്തോടെ ചിത്രീകരണം തുടങ്ങാനാണ് സാധ്യത.