കെജിഎഫ് : ചാപ്റ്റര്‍ 2 ഇന്ത്യന്‍ സിനിമ ഈ വര്‍ഷം കാത്തിരിക്കുന്ന സിനിമകളില്‍ പ്രധാനപ്പെട്ട ഒന്നാണ്. 90 ശതമാനത്തോളം ചിത്രീകരണം അണിയറക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 25ദിവസത്തെ ചിത്രീകരണമാണ് ബാക്കിയുള്ളത്, അതില്‍ രണ്ട് പ്രധാന ആക്ഷന്‍ രംഗങ്ങളും പെടുന്നു. മുമ്പ് അറിയിച്ചിരുന്നതുപോലെ സിനിമ ഒക്ടോബര്‍ 23ന് റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്യുന്നത്.
യഷ് നായകനായെത്തുന്ന കെജിഎഫ് 2, ആദ്യഭാഗമൊരുക്കിയ പ്രശാന്ത് നീല്‍ തന്നെയാണ് ഒരുക്കുന്നത്. വിവിധ ഭാഷകളിലായൊരുക്കിയ ആദ്യഭാഗം 2018ല്‍ രാജ്യമാകെ സ്വീകരിച്ചു. ഇതുവരെയുള്ളതില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ കന്നഡ സിനിമയാണ് കെജിഎഫ്.
രണ്ടാംഭാഗത്തെത്തുമ്പോള്, അണിയറക്കാര്‍ ബോളിവുഡ് താരം സഞ്ജയ് ദത്തിനെ പ്രധാനവില്ലന് അധീരയായി കൊണ്ടുവരുന്നു. പ്രശസ്ത താരം രവീണ ടണ്ഡന് ഇന്ത്യന്‍ പ്രധാനമന്ത്രിയായി സിനിമയിലെത്തുന്നു. അന്തരിച്ച പ്രധാനമന്ത്രി ഇന്ദിരഗാന്ധിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള കഥാപാത്രമാണ്. ശ്രീനിധി ഷെട്ടി, ആനന്ദ് നാഗ്, റാവു രമേഷ്, അച്യുത് കുമാര്‍, വസിഷ്ഠ എന്‍ സിംഹ, മാളവിക അവിനാഷ് എന്നിവരും സഹതാരങ്ങളായെത്തുന്നു.