Categories
Film News

ഇത് യഷ് മാജിക്; 200 കോടിയെന്ന നേട്ടവും അനായാസേന സ്വന്തമാക്കി കന്നഡ ചിത്രം കെജിഎഫ്

200 കോടി നേട്ടത്തിലെത്തി കന്നഡ ചിത്രം കെജിഎഫ് സുവർണ്ണ നേട്ടത്തിൽ. ഇതുവരെയുള്ള ഏറ്റവും കൂടുതൽ മുതൽ മുടക്കിൽ പുറത്തിറങ്ങിയ ചിത്രമായ കെജിഎഫ് അതിന്റെ ജൈത്രയാത്ര തുടരുകയാണ്.
കന്നഡയിലെ യുവ താരം , റോക്കിംങ് സ്റ്റാറെന്ന് വിളിപ്പേരുന്ന യഷ് നായകനായെത്തിയ ചിത്രം റിലീസ് ചെയ്ത എല്ലാ ഭാഷയിലും സൂപ്പർ ഹിറ്റാണ് .
രാജ്യത്തെ ഏറ്റവും വലിയ സ്വർണ്ണ ഖനിയായിരുന്ന കോലാർ ഖനിയെക്കുറിച്ചാണ് സിനിമ കൈകാര്യം ചെയ്യുന്ന വിഷയം.ആഗോള ബോക്സ് ഓഫീസിൽ 200 കോടിക്ക് മുകളിൽ ചിത്രം നേടിക്കഴിഞ്ഞുെവന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
കോളാർ ഗോൾഡ് ഫീൽഡ്സ് എന്നതിന്റെ ചുരുക്കെഴുത്താണ് കെജിഎഫ്. ഒരു കന്നഡചിത്രത്തിന് ഇതുവരെ ലഭിക്കാത്തത്ര സ്വീകരണം നേടിയാണ് കെജിഎഫിന്റെ യാത്രയെന്നതും ഏറെ ശ്രദ്ധിക്കപ്പെടുന്നു.
ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം 40 കോടിയോടടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് . ബോളിവുഡ് താരങ്ങളുടെ മത്സരം കടന്നാണ് യഷ് ചിത്രം സുവർണ്ണ നേട്ടം സ്വന്തമാക്കിയിരിയ്ക്കുന്നത്. കന്നഡയിൽ ഇതുവരെ നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും ചിലവറിയ ചിത്രമാണ് കെജിഎഫ്. പ്രശാന്ത് നീൽ തിരക്കഥയെഴുതി , സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രീനിഥി ഷെട്ടിയാണ് നായിക .