10വര്‍ഷത്തെ കരിയറില്‍ ആസിഫ് അലി വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളുമായെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അടുത്ത സിനിമ കെട്ട്യോളാണ് എന്റെ മാലാഖ, ചിത്രത്തില്‍ ആസിഫ് അലി സാഘാരണക്കാരനായ ഒരു റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായാണ് എത്തുന്നത്. സ്ലീവച്ചന് എന്നാണ് കഥാപാത്രത്തിന്റെ പേര്. ഓഡിയോ ലോഞ്ചിംഗ് പ്രഖ്യാപിച്ചുകൊണ്ട് ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. സ്ലീവച്ചന്റെ കല്യാണത്തിനിടയില്‍ നിന്നുമുള്ള ക്ലിക്കാണ് പോസ്റ്റര്‍. സ്ലീവച്ചനും വധു റിന്‍സിയും ഒരു ജ്യൂസ് ഷെയര്‍ ചെയ്യുകയാണ്.
ഉയരെ, കക്ഷി അമ്മിണിപിള്ള എന്നീ ചിത്രങ്ങളിലെ ശ്രദ്ധേയ കഥാപാത്രങ്ങള്‍ക്ക് ശേഷം കെട്ട്യോളാണ് എന്റെ മാലാഖയില്‍ ഒരു റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായെത്തുന്നു. നിസാം ബഷീര്‍ ഒരുക്കുന്ന സിനിമ ജസ്റ്റിന് സ്റ്റീഫന്‍, വിച്ചു ബാലമുരളി എന്നിവര്‍ ചേര്‍ന്ന് മാജിക് ഫ്രെയിംസ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. അജി പീറ്റര്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ ഒരുക്കുന്നത് അഭിലാഷ് ശങ്കര്‍ ആണ്.